വേനലെത്തി; ഡാമുകളിൽ വെള്ളം കുറയുന്നു

വേനലെത്തി; ഡാമുകളിൽ വെള്ളം കുറയുന്നു
വേനലെത്തി; ഡാമുകളിൽ വെള്ളം കുറയുന്നു
Share  
2026 Mar 12, 09:32 AM
Thankachan
marmma
anardhanan latest

ആറ് ഡാമുകളിൽ 30 ശതമാനത്തിൽ താഴെ മാത്രം വെള്ളം


പാലക്കാട് : മീനമാസമെത്താറായതോടെ ജില്ലയിൽ ചൂട് കൂടിവരികയാണ്. ഇതോടൊപ്പം ഡാമുകളിലെ വെള്ളം കുറയുകയുമാണ്. ഭൂരിഭാഗം ഡാമുകളിലും വെള്ളം പകുതിയിലും താഴെയാണ്. വേനൽ മഴയും കാര്യമായി ലഭിച്ചിട്ടില്ല. ഇതോടെ കുടിവെള്ളവിതരണവും ആശങ്കയിലാവുകയാണ്.


ആറു ഡാമുകളിൽ സംഭരണശേഷിയുടെ 30 ശതമാനത്തിലും താഴെ മാത്രമാണ് വെള്ളമുള്ളത്. ഇതിൽ നാലെണ്ണത്തിൽ 25 ശതമാനത്തിലും താഴെയാണ് വെള്ളം, ഏറ്റവും കുറവ് രേഖപ്പെടുത്തിയത് മംഗലംഡാമിലാണ്. സംഭരണശേഷിയുടെ എട്ടു ശതമാനം മാത്രമാണ് മംഗലംഡാമിലുള്ളത്. ചുള്ളിയാർ, പോത്തുണ്ടി, മലമ്പുഴ എന്നിവയിലും 25 ശതമാനത്തിൽ താഴെയാണ് വെള്ളം. രണ്ടു ഡാമുകളിൽ മാത്രമാണ് സംഭരണേശഷിയുടെ പാതിയെങ്കിലും വെള്ളമുള്ളത്. കാഞ്ഞിരപ്പുഴ, ശിരുവാണി എന്നീ ഡാമുകളിലാണ് പകുതിയോളം വെള്ളമുള്ളത്. കാഞ്ഞിരപ്പുഴ ഡാമിൽ നിലവിലെ കണക്കുകൾ പ്രകാരം സംഭരണശേഷിയുടെ 53 ശതമാനം വെള്ളമുണ്ട്.


ജില്ലയിലെ പ്രധാനപ്പെട്ട അണക്കെട്ടായ മലമ്പുഴയിൽ 45 ദശലക്ഷം ഘനമീറ്റർ വെള്ളമാണുള്ളത്. ഇതിൽ 40 ദശലക്ഷം ഘനമീറ്റർ ശുദ്ധജലവിതരണത്തിനുള്ളതാണ്. അതിലെ 10 ദശലക്ഷം ഘനമീറ്റർ വേനൽക്കാല കരുതൽ ജലമാണ്. വേനൽമഴ കനിഞ്ഞില്ലെങ്കിൽ ശുദ്ധജലവിതരണം പ്രതിസന്ധിയിലാവും. കൂടുതൽ ജലം പുഴയിലേക്ക് തുറന്നുവിടേണ്ടതായി വരും. പോത്തുണ്ടി ഡാമിൽനിന്ന് നിലവിൽ കുടിവെള്ളത്തനായി തുറന്നുവിടുന്നുണ്ട്. മംഗലംഡാം ഇത്തവണ നേരത്തെ അടച്ചിരുന്നു. ചുള്ളിയാർ, മീങ്കര, പോത്തുണ്ടി എന്നിവയിൽനിന്നും കൃഷിക്കായി വെള്ളം നൽകിയിരുന്നു.


തുടർന്നുള്ള ദിവസങ്ങളിൽ വേനൽമഴ ലഭിച്ചില്ലെങ്കിൽ കുടിവെള്ളത്തിനുപോലും ബുദ്ധിമുട്ടുണ്ടാവും.


ചൂട് 40 ഡിഗ്രി സെൽഷ്യസിൽ എത്താൻ സാധ്യത


പാലക്കാട് : പാലക്കാട്ടെ ചൂട് 40 ഡിഗ്രി സെൽഷ്യസിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. എല്ലാ ജില്ലയിലും രണ്ടുമുതൽ നാലുഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാനിടയുണ്ട്. ജില്ലയിൽ 39, 40 ഡിഗ്രി സെൽഷ്യസ് താപനില തുടർച്ചയായ ദിവസങ്ങളിലുണ്ടാകാനും സാധ്യതയില്ല.


ബുധനാഴ്ച 37.2 ഡിഗ്രി സെൽഷ്യസാണ് മുണ്ടൂർ എ.ആർ.ടി.സി. പ്രദേശത്തെ കൂടിയ താപനില. നിലവിലെ സ്ഥിതിയനുസരിച്ച് മാർച്ചിലായിരിക്കും ഈ വർഷത്തെ ഏറ്റവും കൂടിയ ചൂട് അനുഭവപ്പെടുക. ഏപ്രിലാകുമ്പോഴേക്കും ഇത് കുറയാനാണ് സാധ്യത.


രാവിലെ 10മുതൽ വൈകിട്ട് മൂന്നുവരെ അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യമുള്ളതിനാൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. ചില ജില്ലകളിൽ വേനൽമഴ ലഭിക്കാനുള്ള സാധ്യതയുണ്ടെങ്കിലും പാലക്കാട് ജില്ലയിൽ ഞായറാഴ്ചവരെ മഴ പെയ്യാൻ സാധ്യതയില്ല.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles