തെരുവുനായ്ക്കൾക്ക് 'ഹോസ്റ്റൽ' തൃക്കാക്കര നഗരസഭയുടെ ഷെൽട്ടർ തുറന്നു

തെരുവുനായ്ക്കൾക്ക് 'ഹോസ്റ്റൽ' തൃക്കാക്കര നഗരസഭയുടെ ഷെൽട്ടർ തുറന്നു
തെരുവുനായ്ക്കൾക്ക് 'ഹോസ്റ്റൽ' തൃക്കാക്കര നഗരസഭയുടെ ഷെൽട്ടർ തുറന്നു
Share  
2026 Mar 12, 09:29 AM
Thankachan
marmma
anardhanan latest

കാക്കനാട്: ഐ.ടി. നഗരത്തിലെ തെരുവുനായശല്യത്തിന് പരിഹാരമായി തൃക്കാക്കര നഗരസഭ നിർമിച്ച നായ ഷെൽട്ടർ തുറന്നു. നഗരസഭാ ഓഫീസിനുസമീപം ഒരുക്കിയിരിക്കുന്ന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഉമാതോമസ് എം.എൽ.എ. നിർവഹിച്ചു. അക്രമസ്വഭാവം കാട്ടുന്ന നായ്ക്കളെ പാർപ്പിക്കാനാണ് ഈ സംവിധാനം പ്രധാനമായും ലക്ഷ്യമിടുന്നത്. നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി അധ്യക്ഷത വഹിച്ചു.


സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എം.എസ്. അനിൽകുമാർ, പി.എസ്. സുജിത്, ടിനു ജിപ്‌സൺ, ടി.ടി. ബാബു, എം.ടി. ഓമന, പ്രതിപക്ഷ നേതാവ് സി.പി. സാജൽ, ക്ലീൻസിറ്റി മാനേജർ ടി.കെ. സതീഷ്‌കുമാർ, വെറ്ററിനറി സർജൻ ഡോ. മനു മോഹൻ, നഗരസഭാ സെക്രട്ടറി ടി.കെ. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.


ഒരേസമയം 100 മുതൽ 150 നായ്ക്കളെ വരെ ഇവിടെ പാർപ്പിക്കാൻ സാധിക്കും. ഇരുമ്പ് ഉപയോഗിച്ച് താഴെയും മുകളിലുമായി രണ്ടുതട്ടുകളായാണ് കൂടുകൾ നിർമിച്ചിരിക്കുന്നത്. നായ്ക്കൾ പരസ്‌പരം മുഖം കാണാത്ത രീതിയിലുള്ള ക്രമീകരണം അവയുടെ അക്രമസ്വഭാവം കുറയ്ക്കാൻ സഹായിക്കും. കൂടുകൾക്കുള്ളിലെ ചൂട് കുറയ്ക്കാൻ ഫാനുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.


പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കും. ഇതിനായി പരിശീലനം ലഭിച്ച പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വന്ധ്യംകരണത്തിനുശേഷം ഇവയെ എത്രനാൾ പാർപ്പിക്കണം എന്നതടക്കമുള്ള കാര്യങ്ങളിൽ പിന്നീട് തീരുമാനമെടുക്കും. ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ആലുവയിൽ സ്ഥാപിക്കുന്ന ജില്ലാതല ഷെൽട്ടർ പൂർത്തിയാകുന്നതോടെ നായ്ക്കളെ അവിടേക്ക് മാറ്റാനാണ് നഗരസഭയുടെ തീരുമാനം.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles