അടുപ്പുകത്തിക്കാൻ നെട്ടോട്ടം

അടുപ്പുകത്തിക്കാൻ നെട്ടോട്ടം
അടുപ്പുകത്തിക്കാൻ നെട്ടോട്ടം
Share  
2026 Mar 12, 09:27 AM
Thankachan
marmma
anardhanan latest

പാചകവാതക വിതരണ പ്രതിസന്ധിയിൽ വലഞ്ഞ് ജനം


തൊടുപുഴ പാചകവാതക വിതരണം


പ്രതിസന്ധിയിലായതോടെ ജില്ലയിലെ ഹോട്ടൽ മേഖലകളും രാത്രികാല തട്ടുകടകളും ഗ്യാസ് ഉപയോഗിച്ചുള്ള ശ്മശാനങ്ങളിലെ സംസ്‌കാര ചടങ്ങുകളും പ്രതിസന്ധിയിൽ. കേറ്ററിങ് മേഖലയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഹോട്ടൽമേഖലകളിൽ ഗ്യാസ് ഉപയോഗം കൂടുതൽ വരുന്ന മെനുകൾ കാർഡിൽനിന്ന് ഹോട്ടലുകാർ ഒഴിവാക്കാൻ നിർബന്ധിതരായിരിക്കുകയാണ്. വീട്ടാവശ്യങ്ങൾക്കുള്ള ഗ്യാസിനുള്ള ആളുകളുടെ പരക്കം പാച്ചിലിനും ഒരു കുറവുമില്ല.


വിനോദസഞ്ചാര മേഖലപ്രതിസന്ധിയിലാകും


മാർച്ച് മാസം ആരംഭിച്ചതോടെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം വിദേശ വിനോദ സഞ്ചാരികളുടെ തിരക്ക് വർധിച്ചിട്ടുണ്ട്. അവർക്കാവശ്യമായ ഭക്ഷണം പാകംചെയ്തു കൊടുക്കാൻ നിലവിലെ ഗ്യാസ് പ്രതിസന്ധി വിലങ്ങുതടിയാകുന്നുണ്ട്. തേക്കടി അടക്കമുള്ള വിനോദസഞ്ചാര മേഖലകളിലെ ഹോട്ടലുകൾ 30 കുറ്റി ഗ്യാസ് വരെ അധികമായി നിലവിൽ സ്റ്റോക്ക് ചെയ്‌തിട്ടുണ്ട്. എന്നാൽ, പാചകവാതക വിതരണ പ്രതിസന്ധി നിണ്ടാൽ ഒരാഴ്ച‌ക്കുള്ളിൽ ഹോട്ടലുകൾ അടച്ചിടേണ്ടിവരും. വാഗമണ്ണിലെ ഒരു ഹോട്ടലിൽ മാത്രം പ്രതിദിനം ഏഴുമുതൽ 10 വരെ സിലിൻഡറുകൾ ആവശ്യമായി വരുന്നുണ്ട്. ഇത് കിട്ടാതെ വരുന്നതോടെ മൂന്ന് ദിവസത്തിനകം ഹോട്ടലുകൾ ഗ്യാസ് കിട്ടാതെ അടയ്‌ക്കേണ്ടിവരും. ഹോട്ടൽ ഭക്ഷണത്തെ ആശ്രയിച്ച് വിനോദ സഞ്ചാരികൾക്ക് പാക്കേജ് ഒരുക്കി ഉപജീവനം നടത്തുന്ന അൻപതോളം കുടുംബങ്ങൾ ദുരിതത്തിലായിട്ടുണ്ട്.


വഴിതടഞ്ഞ് ഗ്യാസ് മേടിക്കൽ


തൊടുപുഴ കുന്നത്തെ ഇന്ത്യൻഓയിലിൻ്റെ പാചക വാതക വിതരണ ഏജൻസിയിൽനിന്നും വിതരണത്തിനായി ഗ്യാസ് വാഹനം പുറപ്പെട്ടപ്പോൾ ഉപഭോക്താക്കൾ വഴിയിൽ തടഞ്ഞുനിർത്തി സിലിൻഡർ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.


പിന്നീട് ഇവിടെത്തന്നെ വിതരണം ആരംഭിച്ചു. രാവിലെ മുതൽ ഏജൻസിക്ക് മുന്നിൽ നീണ്ട നിര രൂപപ്പെട്ടിരുന്നു. ഒരുദിവസം 60 പേർക്ക് മാത്രമാണ് സിലിൻഡർ ഇവിടെനിന്ന് നൽകുക. നിരവധി പേർ ഗ്യാസ് കിട്ടാതെ മടങ്ങുന്ന സ്ഥിതിയുണ്ടായി.


ബുക്കിങ്ങിലും പ്രതിസന്ധി


ഓൺലൈനിൽ പാചകവാതകം ബുക്കുചെയ്യാനുള്ള അവസരം നിയന്ത്രിച്ച് കമ്പനികൾ നിശ്ചിത ദിവസം പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് ബുക്കു ചെയ്യാൻ കഴിയുന്നില്ല.


കാലാവധി പൂർത്തിയാക്കിയവർ ബുക്കുചെയ്‌താലും കൃത്യമായി വിതരണം ചെയ്യാനും ഏജൻസികൾക്ക് കഴിയുന്നില്ല.


പ്രതിസന്ധി രൂക്ഷമായതോടെ ഗ്രാമീണമേഖലയിലെ വീടുകളും ഹോട്ടലുകളും വിറക് അടുപ്പ് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.


തട്ടുകടക്കാർക്ക് ഇരുട്ടടി


ജില്ലയിലെ രാത്രികാല തട്ടുകടകൾക്ക് പാചകവാതക പ്രതിസന്ധി ഇരുട്ടടിയായിരിക്കുകയാണ്. നെടുങ്കണ്ടം, കട്ടപ്പന, കുമളി മേഖലകളിൽ തട്ടുകടകളിൽ പലതും ഭക്ഷണത്തിന്റെ മെനുവിൽ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. ഗ്യാസ് ചെലവ് കുറവുവരുന്ന ഭക്ഷണങ്ങളാണ് ഇപ്പോൾ നൽകുന്നത്.


തൊടുപുഴ മേഖലകളിലെ തട്ടുകടകളിൽ നേരത്തേ എടുത്ത സ്റ്റോക്ക് ഗ്യാസിലാണ് കടകളുടെ പ്രവർത്തനം നടത്തുന്നത്. ചിലർ മുൻകരുതലെന്നോണം അഞ്ച് കിലോയുടെ ചെറിയ കുറ്റികൾ വ്യാപകമായി ശേഖരിച്ചുവെയ്ക്കുന്നുണ്ട്.


പ്രതിസന്ധി നീണ്ടാൽ ഒരാഴ്‌ചക്കകം ജില്ലയിലെ മുഴുവൻ തട്ടുകടകൾക്കും പൂട്ടുവീഴുമെന്നുറപ്പാണ്.


കേറ്ററിങ്ങുകാർ നെട്ടോട്ടത്തിലാണ്


പാചകവാതക വിതരണത്തിലെ പ്രതിസന്ധി കാരണം കല്ല്യാണത്തിന്റെ ഓർഡറുകളിൽ ലൈവായി ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലാണ് വലിയ തിരിച്ചടി നേരിടുന്നത്. അമിതമായ ഗ്യാസാണ് ഇത്തരത്തിൽ ചെലവാകുന്നത്. ഈ ഘട്ടത്തിൽ ഇതൊരു വലിയ പ്രശ്‌നമാകുന്നുണ്ട്. കൂടാതെ, ഒരു ഗ്യാസ് കുറ്റിക്ക് 1920 രൂപ വരെ വില കൊടുത്ത് വാങ്ങേണ്ടി വരുന്നുണ്ട്. ഈ മേഖലയിലുള്ളവർ കടുത്ത മാനസികസംഘർഷത്തിലൂടെയാണ് കടുന്നുപോകുന്നത്. യുദ്ധംകാരണം വധുവരൻമാർ എത്താതെ കല്യാണങ്ങൾ മാറ്റിവെയ്ക്കുന്നതും പതിവാകുന്നുണ്ട്.


ഹോട്ടലുകൾ അടച്ചു


അടിമാലി: പാചകവാതകത്തിൻ്റെ ക്ഷാമം മൂലം അടിമാലി മേഖലയിൽ ആറ് ഹോട്ടലുകൾ അടച്ചതായി ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. അടിമാലിയിൽ മൂന്ന് ഹോട്ടൽ അടച്ചു. ഇരുമ്പുപാലം മേഖലയിലും മൂന്ന് ഹോട്ടൽ അടച്ചിട്ടുണ്ട്, രാജാക്കാട് ഒരുഹോട്ടൽ അടച്ചതായി ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എം.എസ്. അജി അറിയിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles