കൊല്ലത്തെ കോടതികളിൽ 'സയനൈഡ് ബോംബ് ഭീഷണി

കൊല്ലത്തെ കോടതികളിൽ 'സയനൈഡ് ബോംബ് ഭീഷണി
കൊല്ലത്തെ കോടതികളിൽ 'സയനൈഡ് ബോംബ് ഭീഷണി
Share  
2026 Mar 12, 09:20 AM
Thankachan
marmma
anardhanan latest

കൊല്ലം: കളക്‌ടറേറ്റ് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന കോടതികളിൽ 'സയനൈഡ് വാതകം' നിറച്ച 15 ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് 1.10-നുമുൻപ് അവ പൊട്ടുമെന്നും ഇ മെയിലിൽ ഭീഷണി.


ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനും മറ്റൊരു ഔദ്യോഗിക മെയിൽ ഐഡി-യിലേക്കുമാണ് ബുധനാഴ്‌ച രാവിലെ 7.28-ന് സന്ദേശങ്ങൾ എത്തിയത്. ഭീഷണിയെത്തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.


തമിഴ്‌നാട്ടിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങൾ, ഭൂമി ഏറ്റെടുക്കൽ, സാംസ്‌കാരിക-തീവ്രവാദ സംഘടനകളുടെ ഇടപെടലുകൾ, ഡി.എം.കെ. സർക്കാരിന്റെ നടപടികൾ തുടങ്ങിയവയെപ്പറ്റി സന്ദേശത്തിൽ പരാമർശിക്കുന്നുണ്ട്. alexpaulmenon@outlook.com എന്ന ഇ-മെയിൽ ഐഡി-യിൽനിന്നാണ് സന്ദേശം എത്തിയത്. മെയിൽ അയച്ചയാളെ കണ്ടെത്താൻ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഫെബ്രുവരി 19-നും കളക്‌ടറേറ്റിൽ ബോംബ് ഭീഷണിയുണ്ടായിരുന്നു. അന്ന് എമർജൻസി റെസ്പോൺസ് സെല്ലിന്റെ നമ്പരിൽ വിളിച്ച മയ്യനാട് മുക്കം സ്വദേശി പ്രമോദിനെ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


മുൻപും ഒട്ടേറെ തവണ കളക്‌ടറുടേതടക്കമുള്ള ഔദ്യോഗിക ഇ-മെയിൽ വിലാസങ്ങളിൽ സന്ദേശങ്ങളയച്ച് ബോംബ് ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിലും ഇതുവരെ പ്രതികളെ കണ്ടെത്താനായിട്ടില്ല. ഇ-മെയിൽ വിലാസത്തിന്റെ ഉടമയെ കണ്ടെത്താനുള്ള സാങ്കേതികതടസ്സങ്ങളാണ് ഇതിനു കാരണമെന്നാണ് പോലീസ് വിശദീകരിക്കുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles