ടാറിൽ കുടുങ്ങിയ ഏഴ് നായക്കുട്ടികൾക്ക് രക്ഷകരായി ടി.ഡി.ആർ.എഫ്

ടാറിൽ കുടുങ്ങിയ ഏഴ് നായക്കുട്ടികൾക്ക് രക്ഷകരായി ടി.ഡി.ആർ.എഫ്
ടാറിൽ കുടുങ്ങിയ ഏഴ് നായക്കുട്ടികൾക്ക് രക്ഷകരായി ടി.ഡി.ആർ.എഫ്
Share  
2026 Mar 11, 09:19 AM
SAMUDRA
NISH
KWICOS
yoga
Solar

പന്തീരാങ്കാവ്: വീട്ടുമുറ്റത്ത് വീണുകിടന്ന ടാറിൽ കുടുങ്ങിപ്പോയ ഏഴ് നായക്കുട്ടികൾക്ക് താലൂക്ക് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (T.D.R.F) അംഗങ്ങളും നാട്ടുകാരും ചേർന്ന് പുതുജീവൻ നൽകി. പന്തീരാങ്കാവ് പൂളേങ്കരയിലെ ഒരു വീടിന് മുൻവശത്ത് സൂക്ഷിച്ചിരുന്ന ടാർ വീപ്പയിൽ നിന്ന് പുറത്തേക്ക് ഒഴുകിയ ടാറിലാണ് നായക്കുട്ടികൾ അകപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് അനങ്ങാൻ പോലും കഴിയാത്ത രീതിയിൽ ടാറിൽ ഒട്ടിപ്പിടിച്ച അവസ്ഥയിൽ നായക്കുട്ടികളെ ഒരു കുട്ടി കാണുന്നത്.


​വിവരമറിഞ്ഞ മിർഷാദ് മുതുവനത്തറ ഉടൻ തന്നെ ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുലിനെ വിവരം അറിയിച്ചു. തുടർന്ന് ടി.ഡി.ആർ.എഫ് അംഗങ്ങളായ അജിത്കുമാർ പാലാഴി, റഹീം പെരുമണ്ണ, സുജിത്ത് പയ്യടിമേത്തൽ, ഷൈജു ഒടുമ്പ്ര, നൗഷാദലി പൂളേങ്കര, തസ്മിന പെരുമണ്ണ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നായക്കുട്ടികളുടെ ശരീരത്തിൽ ഒട്ടിപ്പിടിച്ച ടാർ നീക്കം ചെയ്യാൻ സമീപത്തെ വീടുകളിൽ നിന്ന് ശേഖരിച്ച മണ്ണെണ്ണയാണ് ഉപയോഗിച്ചത്.


​മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി വൈകിയാണ് എല്ലാ നായക്കുട്ടികളെയും ടാറിൽ നിന്ന് പൂർണ്ണമായും മോചിപ്പിച്ചത്. നാട്ടുകാരായ മൻസൂർ പി. പൂളേങ്കര, അഷറഫ് എന്നിവരും ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി. നായക്കുട്ടികളെ മരണവക്കിൽ നിന്ന് രക്ഷിച്ച ടി.ഡി.ആർ.എഫ് പ്രവർത്തകരുടെ നടപടിയെ നാട്ടുകാർ അഭിനന്ദിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y
Solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA