നഴ്സുമാരുടെ അനിശ്ചിതകാല സമരം തുടരുന്നു

നഴ്സുമാരുടെ അനിശ്ചിതകാല സമരം തുടരുന്നു
നഴ്സുമാരുടെ അനിശ്ചിതകാല സമരം തുടരുന്നു
Share  
2026 Mar 11, 09:09 AM

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ശമ്പളവർധനവ് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ (യു.എൻ.എ.) നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല സമരം ശക്തമാകുന്നു. അടിസ്ഥാന ശമ്പളം നിലവിലെ 22,400 രൂപയിൽ നിന്നും 40,000 രൂപയായി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം. കോഴിക്കോട് സിവിൽ സ്റ്റേഷന് മുൻപിൽ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിന് നഴ്സുമാർ പങ്കെടുത്തു. സമരം വ്യാപിച്ചതോടെ നഗരത്തിലെ പല സ്വകാര്യ ആശുപത്രികളുടെയും പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു.


​സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ നിന്നും നഴ്സുമാരെ പിരിച്ചുവിട്ടത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ നഴ്സുമാരെ തിരിച്ചെടുക്കില്ലെന്ന കർക്കശ നിലപാടിലാണ് മാനേജ്‌മെന്റ്. നഴ്സുമാർ സ്പൈ വർക്ക് നടത്തിയെന്നാണ് മാനേജ്‌മെന്റ് ഉന്നയിക്കുന്ന ആരോപണം. എന്നാൽ, അമിത ജോലിഭാരം സഹിച്ച് സേവനം ചെയ്യുന്ന തങ്ങളെ മുന്നറിയിപ്പില്ലാതെ പുറത്താക്കിയത് നീതികേടാണെന്നും മാനേജ്‌മെന്റിന് രോഗികളോട് പോലും ഉത്തരവാദിത്തമില്ലെന്നും നഴ്സുമാർ കുറ്റപ്പെടുത്തി.


​ഹോസ്റ്റലുകളിൽ കഴിയുന്ന നഴ്സുമാർക്ക് ഭക്ഷണം നിഷേധിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ഹോസ്റ്റലിൽ തിരിച്ചുകയറ്റിയെങ്കിലും ചൊവ്വാഴ്ച രാവിലെ മുതൽ ഭക്ഷണം നൽകരുതെന്ന് മാനേജ്‌മെന്റ് നിർദ്ദേശം നൽകിയതായി യു.എൻ.എ. ഭാരവാഹികൾ അറിയിച്ചു. നിലവിൽ ജോലി ചെയ്യുന്നവർക്ക് മേൽ അമിത ജോലിഭാരം അടിച്ചേൽപ്പിക്കുകയാണെന്നും നഴ്സുമാർ ആരോപിക്കുന്നു. നീതി ലഭിക്കാതെ ജോലിയിൽ പ്രവേശിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സമരക്കാർ. സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന ധർണ്ണയ്ക്ക് ആർ.എം.പി.ഐ. പ്രവർത്തകർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

MANNAN
VASTHU
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles