വഴിമുട്ടി കാൽനടയാത്രക്കാർ; ലോറി സ്റ്റാൻഡ് റോഡിൽ കൈയേറ്റം രൂക്ഷം

വഴിമുട്ടി കാൽനടയാത്രക്കാർ; ലോറി സ്റ്റാൻഡ് റോഡിൽ കൈയേറ്റം രൂക്ഷം
വഴിമുട്ടി കാൽനടയാത്രക്കാർ; ലോറി സ്റ്റാൻഡ് റോഡിൽ കൈയേറ്റം രൂക്ഷം
Share  
2026 Mar 11, 09:06 AM
SAMUDRA
NISH
KWICOS
yoga

കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളായ കെ.പി. കേശവമേനോൻ റോഡിനെയും ചെറൂട്ടി റോഡിനെയും ബന്ധിപ്പിക്കുന്ന ലോറി സ്റ്റാൻഡ് റോഡിലൂടെയുള്ള യാത്ര ദുസ്സഹമാകുന്നു. നടപ്പാതകൾ പൂർണ്ണമായും കൈയേറിയതോടെ കാൽനടയാത്രക്കാർ റോഡിന് നടുവിലൂടെ നടക്കേണ്ട അവസ്ഥയിലാണ്. ഇത് വലിയ വാഹനങ്ങളും ചെറിയ വണ്ടികളും ഒരുപോലെ ഗതാഗതക്കുരുക്കിൽപ്പെടാൻ കാരണമാകുന്നു.


​റോഡിന്റെ ഇരുവശങ്ങളിലുമുള്ള സ്പെയർ പാർട്‌സ് കടകൾ തങ്ങളുടെ സാധനങ്ങൾ പാതയോരത്തേക്ക് ഇറക്കിവെക്കുന്നതാണ് പ്രധാന പ്രതിസന്ധി. ടയറുകൾ, സീറ്റുകൾ തുടങ്ങി വണ്ടി പൊളിച്ച ഭാഗങ്ങൾ റോഡിൽ നിരന്നുകിടക്കുകയാണ്. ഇതിനുപുറമെ അറ്റകുറ്റപ്പണികൾക്കായി എത്തിക്കുന്ന വാഹനങ്ങളും സമീപത്തെ ഹോട്ടലുകളിൽ എത്തുന്നവരുടെ പാർക്കിംഗും കൂടിയാകുമ്പോൾ റോഡ് പൂർണ്ണമായും അടയുന്ന സ്ഥിതിയാണ്. മഴക്കാലമാകുന്നതോടെ റോഡിലെ കുഴികളിലെ വെള്ളക്കെട്ടും വശങ്ങളിലെ തടസ്സങ്ങളും യാത്രക്കാരെ കൂടുതൽ വലയ്ക്കുന്നു.


​നടപ്പാതകളിലെ ഇത്തരം കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ നേരത്തെ സിറ്റി പോലീസിന് ഉത്തരവ് നൽകിയിരുന്നതാണ്. നഗരം ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി നടപ്പാതകളിൽ തടസ്സങ്ങൾ ഉണ്ടാകരുതെന്ന കർശന നിർദ്ദേശമുണ്ടായിട്ടും ലോറി സ്റ്റാൻഡ് റോഡിൽ മാത്രം ഒരു നടപടിയും ഉണ്ടാകുന്നില്ല. പോലീസോ കോർപ്പറേഷൻ അധികൃതരോ വിഷയത്തിൽ ഇടപെടാത്തതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA