പാലക്കാട് സി.ജെ.എം. കോടതിയിൽ വ്യാജ ബോംബ് ഭീഷണി

പാലക്കാട് സി.ജെ.എം. കോടതിയിൽ വ്യാജ ബോംബ് ഭീഷണി
പാലക്കാട് സി.ജെ.എം. കോടതിയിൽ വ്യാജ ബോംബ് ഭീഷണി
Share  
2026 Mar 11, 08:58 AM
SAMUDRA
NISH
KWICOS
yoga

പരിശോധന നടത്തി പോലീസും സ്ക്വാഡുകളും


പാലക്കാട്: പാലക്കാട്ട് വീണ്ടും വ്യാജ ബോംബ് ഭീഷണി. ചൊവ്വാഴ്ച‌ പാലക്കാട് സി.ജെ.എം. കോടതിയിലേക്കാണ് വ്യാജ ബോംബ് ഭീഷണിയെത്തിയത്. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കി. രാവിലെ കോടതിയുടെ ഓഫീസ് മെയിലിലേക്കാണ് ബോംബുഭീഷണി എത്തിയത്. തമിഴ്‌നാട്ടിൽ ഡി.എം.കെ. യുടെ കുടുംബവാഴ്‌ചക്കെതിരേ എന്നപേരിലായിരുന്നു ഇ-മെയിൽ വന്നത്. ഉച്ചയ്ക്ക് ഒരുമണിക്ക് സ്ഫോടനം നടക്കുമെന്നും സന്ദേശത്തിൽ ഉണ്ടായിരുന്നു.


മെയിൽ കണ്ടതിനുപിന്നാലെ ജീവനക്കാർ പാലക്കാട് ടൗൺ സൗത്ത് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ ഡോഗ്, ബോംബ് സ്ക്വാഡുകൾ കോടതിവളപ്പിലെത്തി പരിശോധന തുടങ്ങി. പുറത്ത് അഗ്നിരക്ഷാസേനയും നിലയുറപ്പിച്ചു. പ്രവൃത്തിദിവസമായതിനാൽ കോടതിയിൽ വലിയ തിരക്കുണ്ടായിരുന്നു. ആരെയും ആശങ്കപ്പെടുത്താത്തവിധം കരുതലോടെയാണ് പോലീസ് ഇടപെട്ടത്. കോടതിമുറികളിലും കോടതി വളപ്പിലുമെല്ലാം ഡോഗ് സ്ക്വാഡ് പരിശോധിച്ചു. കോടതി വളപ്പിൽ നിർത്തിയിട്ട വാഹനങ്ങളടക്കം പരിശോധിച്ചാണ് സന്ദേശം വ്യാജമാണെന്ന് ഉറപ്പുവരുത്തിയത്. പരിശോധന ഉച്ചയ്ക്ക് ഒന്നരവരെയും തുടർന്നു. ശേഷമാണ് എല്ലാവരും മടങ്ങിയത്.


അടുത്തിടെ പാലക്കാട്ടെ സർക്കാർ ഓഫീസിലുകളിലേക്ക് വ്യാജ ബോംബ് ഭീഷണിയെത്തുന്നത് പതിവായിരിക്കുകയാണ്. നേരത്തേ ആർ.ഡി.ഒ. ഓഫീസിലും കളക്‌ടറേറ്റിലുമടക്കം ഇ-മെയിൽ വഴി ഭീഷണിസന്ദേശമെത്തിയിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA