ചാവക്കാട് : തീരത്ത് കടലാമകൾ ചത്തടിയുന്നു. ഈ സീസണിൽ നാല് കടലാമകളാണ് ചാവക്കാട് തീരത്ത് ചത്തടിഞ്ഞത്. കൈകാലുകളിലും കഴുത്തിനുമെല്ലാം സാരമായ പരിക്കുകളോടെയാണ് ഇവയെല്ലാം കരയ്ക്കടിഞ്ഞത്. കഴിഞ്ഞ ദിവസം പുത്തൻകടപ്പുറത്ത് കരയ്ക്കടിഞ്ഞ കടലാമയുടെ ജഡം പരിശോധിച്ചപ്പോൾ കഴുത്തിന് സാരമായി പരിക്കേറ്റിരിക്കുന്നത് കണ്ടെത്തിയിരുന്നു.
മത്സ്യത്തൊഴിലാളികളുടെ വലയിൽ കുരുങ്ങുന്ന കടലാമയെ കൊല്ലുകയോ സാരമായി മുറിവേൽപ്പിച്ചുവിടുകയോ ചെയ്യുന്നതാണ് ഇതിനു കാരണമെന്ന് കടലാമസംരക്ഷണപ്രവർത്തകർ പറയുന്നു.
ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും വലയിൽക്കുരുങ്ങിയ കടലാമയെ രക്ഷപ്പെടുത്തി കടലിലേക്കുവിടുകയാണ് ചെയ്യുന്നത്. എന്നാൽ, ഒരു വിഭാഗം തൊഴിലാളികൾ ഇവയെ വലയിൽക്കിട്ടിയാൽ കൊല്ലുന്നത് ഇപ്പോഴും തുടരുകയാണെന്ന് പുത്തൻകടപ്പുറം സൂര്യ കടലാമസംരക്ഷണസമിതിപ്രവർത്തകൻ പി.എ. സെയ്തുമുഹമ്മദ് പറഞ്ഞു.
ചത്തടിഞ്ഞ ആമകളെല്ലാം പെണ്ണാമകളായിരുന്നെന്നും സെയ്തുമുഹമ്മദ് പറഞ്ഞു. കടലാമകളുടെ പ്രജനനകാലമായതിനാൽ നൂറുകണക്കിന് കടലാമകൾ തീരത്തേക്കു കയറിവരുന്ന സമയമാണിത്.
മുട്ടയിടാൻ കരയിലേക്കു വരുകയും തിരിച്ച് കടലിലേക്ക് മടങ്ങുകയും ചെയ്യുന്ന കടലാമകളാണ് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുരുങ്ങുന്നത്. ക. 200-ലേറെ കടലാമക്കൂടുകളാണ് നിലവിൽ ചാവക്കാട് തീരത്ത് സംരക്ഷിക്കപ്പെടുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group







