കുളവാഴയെ തളയ്ക്കാൻ നാഗേന്ദ്രപ്രഭുവിന്റെ കേരള മാതൃക

കുളവാഴയെ തളയ്ക്കാൻ നാഗേന്ദ്രപ്രഭുവിന്റെ കേരള മാതൃക
കുളവാഴയെ തളയ്ക്കാൻ നാഗേന്ദ്രപ്രഭുവിന്റെ കേരള മാതൃക
Share  
2026 Mar 11, 08:52 AM
SAMUDRA
NISH
KWICOS
yoga
Solar

കൊച്ചി: ലോകരാജ്യങ്ങളെല്ലാം ശ്രമിച്ചെങ്കിലും അവസാനിപ്പിക്കാനാകാത്ത കുളവാഴശല്യം മനരിടാൻ കേരളത്തിൽനിന്ന് ഒരു സുസ്ഥിരമാതൃക. കുളവാഴയെ മൂല്യ വർധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന പദ്ധതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെറെ പിന്തുണയോടെ പ്രത്യേക കോഴ്‌സായി ആരംഭിക്കുന്നു. കേരളത്തിൽ ഈ പദ്ധതിക്ക് കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസിൽ ബുധനാഴ്‌ച തുടക്കമാകും.'കുളവാഴ (മൂല്യവർധിത ഉത്പന്നങ്ങൾ) സംരംഭകൻ' എന്നാണ് കോഴ്‌സിന്റെ പേര്.


കുളവാഴ കൊണ്ട് പലതരം ഉത്പന്നങ്ങൾ നിർമിക്കുന്ന പദ്ധതിയിലൂടെ നാട്ടുകാർക്കും വരുമാനം നേടാം എന്നതും പ്രത്യേകതയാണ്. ചില കാര്യങ്ങളിൽ പ്ലാസ്റ്റിക്കിന് ബദലായി കുളവാഴയുടെ വേരൊഴികെയുള്ള ഭാഗങ്ങൾ ഉപയോഗിക്കാം.


30 വർഷമായി ഈ രംഗത്ത് ഗവേഷണം നടത്തുന്ന പ്രൊഫ. ജി. നാഗേന്ദ്രപ്രഭുവിൻ്റെ ആശയമാണ് പദ്ധതിയായി രൂപം കൊണ്ടത്. പ്രഭുവും, ഗവേഷണ വിദ്യാർഥിയായ വി. അനൂപ് കുമാറും അടങ്ങുന്ന ടീമാണ് ഇത് വികസിപ്പിച്ചത്. ആലപ്പുഴ എസ്.ഡി. കോളേജിൽ സുവോളജി വകുപ്പ് മേധാവിയായി വിരമിച്ച ഡോ. നാഗേന്ദ്രപ്രഭു ഇപ്പോൾ കൊച്ചി ജയിൻ യൂണിവേഴ്സിറ്റിയിലെ ഫ്യൂച്ചർ കേരള മിഷന്റെ ശാസ്ത്ര ഉപദേഷ്ടാവാണ്.


കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അംഗീകാരം ലഭിച്ച കോഴ്സിൽ 390 മണിക്കൂർ തിയറി, പ്രായോഗിക പരിശീലന സെഷനുകൾ, ബന്ധപ്പെട്ട തൊഴിലിടങ്ങളിൽ സന്ദർശനം, പരിശീലനം എന്നിവയുണ്ട്. ദേശീയ നൈപുണ്യ വികസന മന്ത്രാലയത്തിന്റെ ലെവൽ 4 കോഴ്‌സാണിത്.


ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടും ജല ജൈവവൈവിധ്യത്തിന് ഗുരുതരമായ നഷ്ട‌വും വരുത്തുന്ന കുളവാഴ ആഗോളതാപനം കൂട്ടുന്നുണ്ട്. കുട്ടനാട്ടിൽ മാത്രമല്ല, വിവിധ മേഖലകളിൽ ഇത് പ്രശ്ന‌ം സൃഷ്ടിക്കുന്നു. ഇതേക്കുറിച്ച് ദീർഘകാലമായി ഗവേഷണം നടത്തുന്ന നാഗേന്ദ്രപ്രഭു ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഗ്ലോബൽ ചലഞ്ചസ് റിസർച്ച് ഫണ്ടിൽ ഉപഗ്രഹ സാങ്കേതികവിദ്യയുപയോഗിച്ചു കുളവാഴയെ കുറിച്ച് പഠിക്കുന്ന അന്താരാഷ്ട്ര പദ്ധതിയിൽ പങ്കാളിയായിരുന്നു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y
Solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA