ഓർമ്മകളെ സംരക്ഷിക്കുകയെന്നത് ഒരു രാഷ്ട്രീയമാണ് -അംബികാസുതൻ മാങ്ങാട്

ഓർമ്മകളെ സംരക്ഷിക്കുകയെന്നത് ഒരു രാഷ്ട്രീയമാണ് -അംബികാസുതൻ മാങ്ങാട്
ഓർമ്മകളെ സംരക്ഷിക്കുകയെന്നത് ഒരു രാഷ്ട്രീയമാണ് -അംബികാസുതൻ മാങ്ങാട്
Share  
2026 Mar 10, 08:58 AM
SAMUDRA
NISH
KWICOS
yoga
Solar

പുല്ലൂർ: ജനിതകപരമായ ഓർമ്മകൾ എല്ലാ ജീവജാലങ്ങളും കൊണ്ടുനടക്കുന്നതുകൊണ്ടാണ് ജീവിതം മുന്നോട്ട് പോകുന്നതെന്ന് എഴുത്തുകാരൻ ഡോ. അംബികാസുതൻ മാങ്ങാട്. ഓർമ്മകളെ സംരക്ഷിക്കുക എന്നത് ഒരു രാഷ്ട്രീയമാണ്, ഓർമ്മകൾ നിലനിർത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു, പുല്ലൂർ ഗവ. യു.പി. സ്കൂൾ ശതാബ്ദ‌ി ആഘോഷ സ്‌മരണിക 'ശതസ്‌മരണം' പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.


ചരിത്രകാരൻ ഡോ. സി. ബാലൻ ഏറ്റുവാങ്ങി. ചടങ്ങിൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാന തലത്തിൽ മികച്ച വിദ്യാർഥിനിയായി തിരഞ്ഞെടുക്കപ്പെട്ട ദേവ്നാ കൃഷ്‌ണൻ, വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെയും അനുമോദിച്ചു. പഴയ കാർഷിക ഉപകരണങ്ങൾ സ്കൂളിന് സമർപ്പിച്ച പൊള്ളക്കടയിലെ നാരായണൻ ആചാരിയെ ആദരിച്ചു.


സി.കെ. അരവിന്ദൻ അധ്യക്ഷനായി. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ. സി.കെ. സബിത, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. എം.കെ. ബാബുരാജ്, ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ, കവി ദിവാകരൻ വിഷ്ണുമംഗലം, ബ്ലോക്ക് പഞ്ചായത്ത് അംഗം മാടിക്കാൽ നാരായണൻ, പഞ്ചായത്ത് അംഗം എ. സന്തോഷ് കുമാർ, പി.ടി.എ. പ്രസിഡൻ്റ് പി. ബാലകൃഷ്ണൻ, പ്രഥമാധ്യാപകൻ പി. ജനാർദനൻ, എം.വി. രവീന്ദ്രൻ, മദർ പി.ടി.എ. പ്രസിഡൻ്റ് കെ. നിഷ, വി.വി. പ്രഭാകരൻ എന്നിവർ സംസാരിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y
Solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA