തീവണ്ടിയിൽനിന്ന് 201 മൊബൈൽഫോണുകൾ പിടിച്ചു
Share
കണ്ണൂർ : തീവണ്ടിയിൽ കടത്തുകയായിരുന്ന 201 പഴയ മൊബൈൽഫോണുകൾ ആർ.പി.എഫ്. സംഘം പിടിച്ചു. ജാംനഗർ-തിരുനെൽവേലി എക്‌സ്പ്രസിൽ മംഗളൂരു ജങ്ഷനിൽനിന്നാണ് പിടിച്ചത്. കൊങ്കൺ റെയിൽവേയിൽനിന്നുൾപ്പെടെ മോഷ്‌ടിച്ച മൊബൈലുകളാണ് ഇവയെന്ന് കരുതുന്നു. വിൽപ്പനക്ക് കൊണ്ടുപോകുന്നതിനിടെയാണ് പിടിച്ചത്. 5000 മുതൽ 10,000 രൂപവരെ വിലയുള്ള ഫോണുകളുണ്ട്. ആർ.പി.എഫ്. ഇൻസ്പെക്ടർ മനോജ് കുമാർ ഒതയോത്ത്, ഉദ്യാഗസ്ഥരായ രാജീവ്, കെ. ശശി. പി. സുജീഷ് കുമാർ, എം. രാഘവൻ, പി. രാമകൃഷ്ണൻ, കെ. സുനിൽ എന്നിവരടങ്ങുന്ന സംഘമാണ് പിടിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








