താമരശ്ശേരി ചുരത്തിൽ പെട്ടിക്കട കത്തിനശിച്ച

താമരശ്ശേരി ചുരത്തിൽ പെട്ടിക്കട കത്തിനശിച്ച
താമരശ്ശേരി ചുരത്തിൽ പെട്ടിക്കട കത്തിനശിച്ച
Share  
2026 Mar 10, 08:49 AM
SAMUDRA
NISH
KWICOS
yoga
Solar

താമരശ്ശേരി ചുരം ഒന്നാം വളവിനു സമീപം 28-ാം മൈലിലുള്ള പെട്ടിക്കട തീപിടിത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു. തിങ്കളാഴ്ച രാവിലെ 11.45-ഓടെയാണ് പുതുപ്പാടി കനലാട് സ്വദേശി അബ്ദുൾ ഗഫൂറിന്റെ ഉടമസ്ഥതയിലുള്ള കടയ്ക്ക് തീപിടിച്ചത്. റംസാൻ നോമ്പുകാലമായതിനാൽ കട അടച്ചിട്ടിരിക്കുകയായിരുന്നു. സമീപത്തെ വർക്ക്ഷോപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ഉടൻതന്നെ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കട പാടെ കത്തിയമർന്നു.


​മുക്കം അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് പ്രദേശത്തെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. ഏകദേശം 50,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ രണ്ടാം തവണയാണ് ഗഫൂറിന്റെ കടയ്ക്ക് ഇത്തരത്തിൽ നാശനഷ്ടം സംഭവിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ നിയന്ത്രണം വിട്ട ചരക്കുലോറി ഇടിച്ച് ഇതേ കട തകർന്നിരുന്നു. ആ അപകടത്തിൽ നിന്ന് കരകയറി വരുന്നതിനിടെയാണ് ഇപ്പോൾ തീപിടിത്തമുണ്ടായിരിക്കുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y
Solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA