കടലുണ്ടിയിൽ ടൂറിസം പദ്ധതിയുടെ മറവിൽ കുടിയിറക്കൽ ഭീഷണി; ആശങ്കയൊഴിയാതെ തീരദേശവാസികൾ

കടലുണ്ടിയിൽ ടൂറിസം പദ്ധതിയുടെ മറവിൽ കുടിയിറക്കൽ ഭീഷണി; ആശങ്കയൊഴിയാതെ തീരദേശവാസികൾ
കടലുണ്ടിയിൽ ടൂറിസം പദ്ധതിയുടെ മറവിൽ കുടിയിറക്കൽ ഭീഷണി; ആശങ്കയൊഴിയാതെ തീരദേശവാസികൾ
Share  
2026 Mar 10, 08:48 AM
SAMUDRA
NISH
KWICOS
yoga
Solar

കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ് മേഖലയിൽ ടൂറിസം വികസനത്തിന്റെ പേരിൽ കുടിയിറക്കൽ ഭീഷണി നിലനിൽക്കുന്നത് പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നു. നഗർവൻ യോജന പദ്ധതിയുടെ ഭാഗമായുള്ള മരനടപ്പാതയുടെയും ജെട്ടിയുടെയും ഉദ്ഘാടന വേളയിൽ, ആരെയും വീടൊഴിയാൻ അനുവദിക്കില്ലെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും വനംമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയെങ്കിലും ജനങ്ങളുടെ ഭീതി പൂർണ്ണമായും ഒഴിഞ്ഞിട്ടില്ല.


​വനംവകുപ്പ് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന 29.27 ഹെക്ടർ ഭൂമിയിൽ നഗരവനം പദ്ധതി പ്രദേശം കൂടി ഉൾപ്പെടുന്നു എന്നതതാണ് പ്രധാനമായും ആശയക്കുഴപ്പമുണ്ടാക്കുന്നത്. വള്ളിക്കുന്ന് പഞ്ചായത്തിലെ മണ്ണാൻമാട്, ബാലാത്തിരുത്തി മേഖലകളിലെ പുഴപുറമ്പോക്കിലുള്ള കണ്ടൽക്കാടുകൾ ഏറ്റെടുക്കുമെന്നാണ് വനംവകുപ്പിന്റെ പ്രഖ്യാപനം. വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൃത്യമായി വിവരങ്ങൾ ബോധ്യപ്പെടുത്തണമെന്നും നാട്ടുകാരുടെ താല്പര്യങ്ങൾ സംരക്ഷിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെടുന്നു. വികസനത്തോടൊപ്പം പ്രദേശവാസികൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y
Solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA