500 പവൻ കവർന്ന കേസ് അന്വേഷിച്ച പോലീസ്‌സംഘത്തിന് ബാഡ്‌ജ്‌ഓഫ് ഓണർ പുരസ്കാരം

500 പവൻ കവർന്ന കേസ് അന്വേഷിച്ച പോലീസ്‌സംഘത്തിന് ബാഡ്‌ജ്‌ഓഫ് ഓണർ പുരസ്കാരം
500 പവൻ കവർന്ന കേസ് അന്വേഷിച്ച പോലീസ്‌സംഘത്തിന് ബാഡ്‌ജ്‌ഓഫ് ഓണർ പുരസ്കാരം
Share  
2026 Mar 10, 07:19 AM

പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട്ടിൽനിന്ന് 500 പവനോളം സ്വർണം മോഷണംപോയ കേസന്വേഷിച്ച പോലീസ് സംഘത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്‌ജ്‌ഓഫ് ഓണർ പുരസ്കാരം. 2024 ഏപ്രിലിലാണ് പുഴമ്പ്രം നെയ്‌തല്ലൂർ റോഡിലെ മണപ്പറമ്പിൽ രാജീവിൻ്റെ വീട്ടിൽനിന്ന് സ്വർണം മോഷണംപോയത്.


സി.സി.ടി.വി.യുടെ ഡി.വി.ആർ. ഉൾപ്പെടെ മോഷ്ടിക്കപ്പെട്ട കേസിൽ ഏറെ പണിപ്പെട്ടാണ് എട്ടുമാസത്തെ അന്വേഷണത്തിനൊടുവിൽ പോലീസ് പ്രതികളെ പിടികൂടി സ്വർണം വീണ്ടെടുത്തത്.


സംഘത്തിലുണ്ടായിരുന്ന 12 പേർക്കാണ് അന്വേഷണമികവിനുള്ള ഡി.ജി.പി.യുടെ ഉന്നത ബഹുമതി. തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി പുരസ്കാരം വിതരണംചെയ്യും.


വാടാനപ്പള്ളി സ്വദേശിയും 50-ലേറെ കളവുകേസുകളിൽ പ്രതിയുമായ ഓട്ടോ സുഹൈലും കൂട്ടാളി പൊന്നാനി സ്വദേശി നാസറുമാണ് കേസിൽ അറസ്റ്റിലായത്. വില്പനനടത്തിയ ഒന്നരക്കിലോ സ്വർണവും വീടിനോടുചേർന്ന് കുഴിച്ചിട്ടനിലയിൽ മൂന്നുകിലോ സ്വർണവും പോലീസ് കണ്ടെടുത്തു.


തിരൂർ ഡിവൈ.എസ്.പി.യായിരുന്ന ഇ. ബാലകൃഷ്ണൻ, പൊന്നാനി ഇൻസ്പെക്‌ടറായിരുന്ന ജലീൽ കറുത്തേടത്ത്, പൊന്നാനി എസ്.ഐ. ജെ. അനിൽകുമാർ, പൊന്നാനി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.വി. നാസർ, തിരൂർ ഡിവൈ.എസ്.പി. ഓഫീസിലെ എസ്.ഐ. നവീൻ, എ.എസ്.ഐ. ഹരീഷ്, നിലമ്പൂർ ഡാൻസാഫ് എസ്.ഐ. അസൈനാർ, തിരൂർ ഡാൻസാഫ് അംഗങ്ങളായ എസ്.ഐ. എ. ജയപ്രകാശ്, എ.എസ്.ഐ.മാരായ സി.വി. രാജേഷ്, പി.വി. ജയപ്രകാശ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി.വി. ഉദയകുമാർ, വി. ഉണ്ണിക്കുട്ടൻ എന്നിവർക്കാണ് ജില്ലയിൽനിന്ന് കുറ്റാന്വേഷണ മികവിനുള്ള പുരസ്കാരം ലഭിച്ചത്.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles