ഗ്രാഫീൻ ആഗോള സമ്മേളനം തുടങ്ങി

ഗ്രാഫീൻ ആഗോള സമ്മേളനം തുടങ്ങി
ഗ്രാഫീൻ ആഗോള സമ്മേളനം തുടങ്ങി
Share  
2026 Mar 10, 07:08 AM
SAMUDRA
NISH
KWICOS
yoga
Solar

കൊച്ചി: വർഷങ്ങൾക്കുമുൻപ് ലാബുകളിലെ കൗതുകവസ്തുവായിരുന്ന ഗ്രാഫീൻ ഇന്ന് വിവിധ വ്യവസായമേഖലകളിൽ ഉപയോഗിക്കാവുന്ന രീതിയിലേക്ക് എത്തിയിട്ടുണ്ടെന്ന് ഗ്രാഫീൻ ഗവേഷണത്തിന് നൊബേൽ സമ്മാനം നേടിയ പ്രൊഫ. കോസ്റ്റ്യ നോവോസെലോവ് പറഞ്ഞു. കൊച്ചിലെ ലെ മെറിഡിയനിൽ അന്താരാഷ്ട്ര ഗ്രാഫീൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ഇലക്ട്രോണിക്‌സ് നിർമാണരംഗത്ത് ഇന്ത്യ ആഗോള കേന്ദ്രമായി ഉയരുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐ.ടി. മന്ത്രാലയ അഡീഷണൽ സെക്രട്ടറി അമിതേഷ് കുമാർ സിൻഹ പറഞ്ഞു. ഇന്ത്യ സെമി കണ്ടക്‌ടർ മിഷൻ പദ്ധതിയുടെ ഭാഗമായി ഏകദേശം 1.6 ലക്ഷം കോടി രൂപയുടെ നിക്ഷേപമുള്ള പത്ത് നിർമാണപദ്ധതികൾക്ക് അംഗീകാരം നൽകിയെന്നും അദ്ദേഹം പറഞ്ഞു.


സെൻറർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്‌സ് ടെക്നോളജി (സി-മെറ്റ്) ഡയറക്‌ടർ ജനറൽ ഡോ. ആർ. രതീഷ്, കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐ.ടി. മന്ത്രാലയ റിസർച്ച് ആൻഡ് ഡിവലപ്മെന്റ് ഗ്രൂപ്പ് കോഡിനേറ്റർ സുനിതാവർമ, ബ്രിട്ടീഷ് ഹൈക്കമ്മിഷൻ ടെക് പോളിസി മേധാവി ഹാരി ഫിഷർ, സി-മെറ്റ് തൃശ്ശൂർ സെൻസേഴ്‌സ് ആൻഡ് എനർജി മെറ്റീരിയൽസ് (ഗ്രൂപ്പ് ഹെഡ് ഡോ. എ. സീമ എന്നിവർ സംസാരിച്ചു.


നാലുദിവസത്തെ സമ്മേളനത്തിൽ പ്രഭാഷണങ്ങൾ, സാങ്കേതിക സെഷനുകൾ, വ്യവസായചർച്ചകൾ എന്നിവ നടക്കും.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y
Solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA