വേനൽച്ചൂടേറി, തീപ്പിടിത്തവും

വേനൽച്ചൂടേറി, തീപ്പിടിത്തവും
വേനൽച്ചൂടേറി, തീപ്പിടിത്തവും
Share  
2026 Mar 10, 07:05 AM
SAMUDRA
NISH
KWICOS
yoga
Solar

ജാഗ്രതാ നിർദേശവുമായി അഗ്നിരക്ഷാസേന


കരുമാല്ലൂർ കുംഭച്ചൂടിൽ നാട് ചുട്ടുപൊള്ളുന്നതിനൊപ്പം തീപ്പിടിത്തവും കൂടുന്നു. ഒഴിഞ്ഞ പറമ്പുകളിലെ ഉണങ്ങിയ കാടും പുല്ലുമാണ് പ്രധാന കാരണമാകുന്നത്. ആലങ്ങാട്, കടുങ്ങല്ലൂർ പഞ്ചായത്തുകളിൽ മാത്രം ഈ മാസം നാലിടങ്ങളിലാണ് തീപ്പിടിത്തമുണ്ടായത്. ആലങ്ങാട് പഞ്ചായത്തിലെ കരിങ്ങാംതുരുത്തിലാണ് കഴിഞ്ഞദിവസം വലിയ തീപ്പിടിത്തമുണ്ടായത്. തരിശായിക്കിടക്കുന്ന വലിയ പറമ്പിൽ കൂടിക്കിടന്ന പുല്ലിന് തീപിടിക്കുകയായിരുന്നു. തീപടരുന്നത് ആദ്യം കണ്ടവർ അത്ര ഗൗരവത്തിലെടുത്തില്ല.


പെട്ടെന്നുതന്നെ തീ ആളിപ്പടർന്നു. അപ്പോൾ നാട്ടുകാർചേർന്ന് അണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് പറവൂർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. അപ്പോഴേക്കും തീ വിടുകളുടെ സമീപത്തേക്ക് പടരാൻതുടങ്ങി. ഇത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയെങ്കിലും അപ്പോഴേക്കും പറവൂരിൽനിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റെത്തി തീയണച്ചു. രണ്ടാഴ്ച‌മുൻപും കരിങ്ങാംതുരുത്തിൽത്തന്നെ മറ്റൊരുസ്ഥലത്ത് തീപ്പിടിത്തമുണ്ടായി. മറ്റൊന്ന് ആലങ്ങാട് കോട്ടപ്പുറത്തായിരുന്നു.


കടുങ്ങല്ലൂർ പഞ്ചായത്തിലെ ഏലൂക്കരയിൽ ഉണങ്ങിയ പുല്ലിൽനിന്നാണ് തീപടർന്ന് നാട്ടുകാരെ ആശങ്കയിലാക്കിയത്.


തീപ്പിടിത്തം താരതമ്യേന കൂടുതൽ


കഴിഞ്ഞ വേനലിനേക്കാൾ ഇത്തവണ തീപ്പിടിത്തത്തിന്റെ എണ്ണം കൂടുതലാണെന്നാണ് ഫയർഫോഴ്‌സിൻ്റെ കണക്ക്. പറവൂർ അഗ്നിരക്ഷാസേനാ നിലയത്തിൻ്റെ പരിധിയിൽ 43 ഇടങ്ങളിൽ തീപ്പിടിത്തമുണ്ടായി. അതിൽത്തന്നെ ഏറ്റവും കൂടുതലായി ഉണ്ടായിട്ടുള്ളത് ഉണങ്ങിയ പുല്ലിന് തീപിടിച്ച സംഭവങ്ങളാണ്. വിവരമറിയാൻ വൈകുന്നതാണ് അപകടത്തിന്റെ വ്യാപ്‌തി വർധിക്കാൻ ഇടവരുന്നത്. അതുകൊണ്ട് തീപ്പിടിത്തം ആളുകളുടെ ശ്രദ്ധയിൽപ്പെടുമ്പോൾത്തന്നെ സേനയെ അറിയിക്കണം. അതോടൊപ്പം ശ്രദ്ധയും വേണം.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y
Solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA