ഈരാറ്റുപേട്ട മിനി സിവിൽസ്റ്റേഷൻ നിർമാണം ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട മിനി സിവിൽസ്റ്റേഷൻ നിർമാണം ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട മിനി സിവിൽസ്റ്റേഷൻ നിർമാണം ഉദ്ഘാടനം ചെയ്തു
Share  
2026 Mar 10, 07:02 AM
SAMUDRA
NISH
KWICOS
yoga
Solar

10 വർഷം കൊണ്ട് 456678 പേർക്ക് പട്ടയം നൽകി- മന്ത്രി കെ. രാജൻ


ഈരാറ്റുപേട്ട: മിനി സിവിൽസ്റ്റേഷൻ്റെ നിർമാണോദ്ഘാടനം മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിച്ചു. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ രേഖകളും സ്മാർട്ട് എന്ന മുദ്രാവാക്യത്തിലൂന്നി 10 വർഷം കൊണ്ട് 456678 പേർക്ക് പട്ടയം നൽകാൻ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.


പൂഞ്ഞാർ മണ്ഡലത്തിൽ പട്ടയവിതരണവുമായി ബന്ധപ്പെട്ട് എം.എൽ.എ.യുടെ ആവശ്യപ്രകാരം ഭൂപതിവ് ഓഫീസ് അനുവദിച്ചതായും മന്ത്രി പറഞ്ഞു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷത വഹിച്ചു. മിനി സിവിൽ സ്റ്റേഷന്റെ ശിലാഫലകം അനാച്ഛാദനവും എം.എൽ.എ. നടത്തി. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ ചിരകാല ആവശ്യമായിരുന്നു ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ. 2022-23 ലെ ബജറ്റിൽ അനുവദിച്ച 10 കോടി രൂപ വിനിയോഗിച്ചാണ് നിർമാണം നടത്തുന്നത്. കളക്‌ടർ ചേതൻകുമാർ മീണ, മീനച്ചിൽ തഹസിൽദാർ ഇൻ ചാർജ് സജിമോൻ മാത്യു രമാ മോഹൻ, സുനിൽ പാണ്ടൻകല്ലേൽ, എം.ജി. ശേഖരൻ, ജെയിംസ് ജോസ്, റഫീഖ് പട്ടരൂപറമ്പിൽ, നിഷാദ് നടക്കൽ, എ.എം.എ. ഖാദർ, പ്രൊഫ. എ.എം. റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y
Solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA