സുരക്ഷാ സന്ദേശവുമായി ജില്ലാ പോലീസിന്റെ 'നിർഭയ നിശ'

സുരക്ഷാ സന്ദേശവുമായി ജില്ലാ പോലീസിന്റെ 'നിർഭയ നിശ'
സുരക്ഷാ സന്ദേശവുമായി ജില്ലാ പോലീസിന്റെ 'നിർഭയ നിശ'
Share  
2026 Mar 10, 06:59 AM
SAMUDRA
NISH
KWICOS
yoga
Solar

തൊടപുഴ: കേരള പോലീസിൻ്റെ സ്ത്രീ സുരക്ഷയ്ക്കായുള്ള 'നിർഭയ നിശ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു നിർവഹിച്ചു.

രാത്രി ഒൻപതുമുതൽ രാവിലെ അഞ്ചുവരെ സ്ത്രീകൾക്ക് വിവിധ ആവശ്യങ്ങൾക്കായി പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ച് യാത്രചെയ്യുമ്പോൾ നേരിടേണ്ടിവരുന്ന സുരക്ഷാ വെല്ലുവിളികൾക്ക് പോലീസിന്റെ എമർജൻസി റെസ്പോൺസ് ആൻഡ് സപ്പോർട്ട് സിസ്റ്റം (ഇ.ആർ.എസ്.എസ്.), പോൽ ആപ്പിലെ എസ്.ഒ.എസ്. ബട്ടൺ, 112 ഹെൽപ്പ് ലൈൻ, ജില്ലാ കൺട്രോൾ റൂമുകൾ, ഹൈവേ പട്രോൾ, പിങ്ക് പട്രോൾ വാഹനങ്ങൾ തുടങ്ങിയ അടിസ്ഥാന സംവിധാനങ്ങളുടെ ഏകോപനത്തിലൂടെ അടിയന്തര സഹായം ലഭ്യമാക്കുന്നതിനുള്ള നൂതന പദ്ധതിയാണ് 'നിർഭയ നിശ'


അന്താരാഷ്ട്ര വനിതാദിനത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും പദ്ധതി നടപ്പാക്കി. പദ്ധതിയുടെ ഭാഗമായി സ്ത്രീകൾ അധികമായി യാത്രചെയ്യുന്ന തിരക്കുള്ള നഗരപ്രദേശങ്ങളിൽ എ.ഐ. ക്യാമറകളും അലാറം, പാനിക് ബട്ടൻ എന്നിവയും കുറ്റവാളികളെ തിരിച്ചറിയുന്നതിന് ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനത്തോടുകൂടിയതുമായ 'നിർഭയ നിശ' സേഫ്റ്റി പോളുകൾ സ്ഥാപിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്.


തൊടുപുഴ വനിതാസെൽ എ.എസ്. എ പി.ഡി. പ്രമീള അധ്യക്ഷത വഹിച്ചു.


ചടങ്ങിൽ ഇടുക്കി വനിതാസെൽ എസ്.എ. പ്രിയ മധുസൂദനൻ, നർക്കോട്ടിക് ഡി.വൈ.എസ്.പി. വി.എ. സുരേഷ്, തൊടുപുഴ ഡി.വൈ.എസ്.പി. പി.എം. ബെന്നി, തൊടുപുഴ പോലീസ് ഇൻസ്പെക്‌ടർ ടി.ബി. രാജേഷ്, തൊടുപുഴ എസ്.ഒ.എ. കെ.എ. ബിജു, സി.പി.ഒ. കെ.പി. സിൻമ്മ, മുനിസിപ്പൽ കൗൺസിലർ വിജയകുമാരി എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിലെ കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.തുടർന്ന് തൊടുപുഴ ടൗണിലൂടെ വാഹന റാലിയും, ഗാന്ധി സ്ക്വയർ വരെ നടത്തവും സംഘടിപ്പിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y
Solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA