വിജയത്തിലും നാടിൻ്റെ സ്നേഹം: ആവേശം പകർന്ന് സഞ്ജുവെത്തി

വിജയത്തിലും നാടിൻ്റെ സ്നേഹം: ആവേശം പകർന്ന് സഞ്ജുവെത്തി
വിജയത്തിലും നാടിൻ്റെ സ്നേഹം: ആവേശം പകർന്ന് സഞ്ജുവെത്തി
Share  
2026 Mar 10, 06:56 AM
SAMUDRA
NISH
KWICOS
yoga
Solar

തിരുവനന്തപുരം: തലസ്ഥാനത്തിൻ്റെ സ്വന്തം ലോക്കൽ ബോയ് സഞ്ജു സാംസൺ 'നാഷണൽ ഹീറോ'യായി ജന്മനാട്ടിൽ തിരിച്ചെത്തി. രാജ്യത്തിന്റെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച് തിരിച്ചെത്തിയ സഞ്ജുവിന് ആവേശകരമായ സ്വീകരണമാണ് വിമാനത്താവളത്തിൽ ലഭിച്ചത്. മുൻകൂട്ടി അറിയിക്കാതെ എത്തിയെങ്കിലും തിങ്കളാഴ്‌ച വൈകീട്ട് സർക്കാർ പ്രതിനിധികളും വിവരമറിഞ്ഞെത്തിയ ആരാധകരും ആർപ്പുവിളികളോടെയാണ് സഞ്ജുവിനെയും ഭാര്യ ചാരുലതയെയും വരവേറ്റത്. തൻ്റെ നാട്ടുകാരുടെ പിന്തുണയ്ക്കു നന്ദിപറഞ്ഞാണ് സഞ്ജു വിമാനത്താവളത്തിൽവെച്ച് മാധ്യമപ്രവർത്തകരോടു സംസാരിച്ചത്.


ജനുവരിയിൽ സ്വന്തം നാട്ടിൽ ആദ്യ അന്താരാഷ്ട്ര ട്വന്റി 20 മത്സരത്തിനിറങ്ങിയപ്പോൾ, പ്രതീക്ഷിച്ച പ്രകടനം നടത്താൻ സഞ്ജുവിനായില്ല. സഞ്ജുവിന് ആർപ്പുവിളികളുമായി രാജ്യത്തിന്റെ ജഴ്സിയുമണിഞ്ഞ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ എത്തിയവർ അന്ന് സഞ്ജുവിന്റെ പ്രകടനത്തിൽ നിരാശരായാണു മടങ്ങിയത്. ലോകകപ്പ് വിജയശേഷം നാട്ടിലെത്തിയ സഞ്ജുവും ആ നിരാശ മറച്ചുവെച്ചില്ല. എന്നാൽ, ഒരു മാസത്തിനിപ്പുറം രാജ്യത്തെ ലോക ചാമ്പ്യൻമാരാക്കിയതോടെ എല്ലാ നിരാശയും മറന്ന് തലസ്ഥാനത്തെ ക്രിക്കറ്റ് പ്രേമികൾ സഞ്ജുവിനായി ആർത്തുവിളിച്ചു. ലോകകപ്പ് വിജയം ഞായറാഴ്‌ച രാത്രിയിൽ അവർ ഒരു വമ്പൻ ആഘോഷമാക്കി മാറ്റി. സഞ്ജുവിന്റെ കട്ടൗട്ടുകളും ചിത്രങ്ങളും സ്ഥാപിച്ചായിരുന്നു കഴിഞ്ഞദിവസം ലോകകപ്പ് ഫൈനൽ പ്രദർശനമൊരുക്കിയത്.


സാമൂഹികമാധ്യമങ്ങളിലും സഞ്ജുവിന്റെ പ്രകടനവും ഇന്ത്യയുടെ വിജയവും തിരുവനന്തപുരത്തുകാർ ആഘോഷിച്ചു. ഇതിനിടയിലാണ് സഞ്ജു നാട്ടിലേക്ക് എത്തിയത്. എല്ലാക്കാലത്തും നാട്ടുകാരുടെ സ്നേഹം തനിക്ക് കരുത്തായെന്ന് സഞ്ജു തിങ്കളാഴ്‌ചയും പറഞ്ഞു. വരുംദിവസങ്ങളിൽ സംസ്ഥാന സർക്കാരിൻ്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ സഞ്ജുവിനു സ്വീകരണം നൽകാൻ ഒരുങ്ങുകയാണ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y
Solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA