അടിസ്ഥാനസൗകര്യവികസന പ്രവർത്തനങ്ങൾ അതിവേഗം മുന്നേറുന്നു -മന്ത്രി ഒ.ആർ. കേളു

അടിസ്ഥാനസൗകര്യവികസന പ്രവർത്തനങ്ങൾ അതിവേഗം മുന്നേറുന്നു -മന്ത്രി ഒ.ആർ. കേളു
അടിസ്ഥാനസൗകര്യവികസന പ്രവർത്തനങ്ങൾ അതിവേഗം മുന്നേറുന്നു -മന്ത്രി ഒ.ആർ. കേളു
Share  
2026 Mar 09, 07:32 AM
SAMUDRA
NISH
KWICOS
yoga
Solar

മാനന്തവാടി: സംസ്ഥാനത്ത് അടിസ്ഥാനസൗകര്യവികസന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് മന്ത്രി ഒ.ആർ. കേളു. ഒഴക്കോടി കുളങ്ങര അമ്പലംറോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോഡുകൾ, പാലങ്ങൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ സംസ്ഥാനത്ത് വലിയ മാറ്റങ്ങളാണ് നടക്കുന്നതെന്നും വികസനപ്രവർത്തനങ്ങൾ നഗരപ്രദേശങ്ങളിലേക്കുമാത്രം പരിമിതപ്പെടാതെ ഉൾമേഖലകളിലും മികച്ചരീതിയിൽ വ്യാപിക്കുകയാണെന്നും മന്ത്രി പറഞ്ഞു.


ചെറുതും വലിയതുമായ ഗ്രാമീണറോഡുകൾ നവീകരിച്ച് ജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി നഗരസഭാ സ്ഥിരംസമിതിയധ്യക്ഷ ലേഖ രാജീവൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതിയധ്യക്ഷൻ പി.വി. ജോർജ്, കൗൺസിലർ കെ.ടി. ബിജു, റോഡ് വികസനസമിതി പ്രസിഡന്റ് ബാലകൃഷ്ണ‌ൻ, കൺവീനർ വാസു തുടങ്ങിയവർ സംസാരിച്ചു. 20 ലക്ഷം രൂപ എം.എൽ.എ. ഫണ്ട് ഉപയോഗിച്ചാണ് റോഡുനിർമാണം പൂർത്തിയാക്കിയത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y
Solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA