ആദരം ഏറ്റുവാങ്ങി കാർത്യായനി അമ്മ

ആദരം ഏറ്റുവാങ്ങി കാർത്യായനി അമ്മ
ആദരം ഏറ്റുവാങ്ങി കാർത്യായനി അമ്മ
Share  
2026 Mar 09, 07:30 AM
SAMUDRA
NISH
KWICOS
yoga
Solar

നന്മണ്ട: ലോക വനിതാദിനത്തോടനുബന്ധിച്ച് കേരളത്തിലെ സ്കൂൾ പാചകത്തൊഴിലാളികളെ ആദരിക്കുന്നതിനായി എൻ.ടി.യു. കോഴിക്കോട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച 'അന്നം പുണ്യം ആദരം' ശ്രദ്ധേയമായി. നാലുപതിറ്റാണ്ടിലേറെയായി നന്മണ്ട ഹയർസെക്കൻഡറി സ്‌കൂളിലെ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് അന്നംവിളമ്പുന്ന പാചകത്തൊഴിലാളി കാർത്യായനി അമ്മയെ ചടങ്ങിൽ ആദരിച്ചു. നന്മണ്ടയിൽനടന്ന ജില്ലാതല ഉദ്ഘാടനച്ചടങ്ങിലാണ് കാർത്യായനി അമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചത്.


വിദ്യാലയങ്ങളിലെ പാചകത്തൊഴി‌ലാളികൾ സമൂഹത്തിനുനൽകുന്ന വിലമതിക്കാനാവാത്ത സേവനങ്ങളെ പൊതുസമൂഹത്തിനുമുന്നിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. എൻ.ടി.യു. ജില്ലാപ്രസിഡന്റ് എസ്.എൽ. കിഷോർകുമാർ അധ്യക്ഷനായി. വനിതാവിഭാഗം ജില്ലാകൺവീനർ പി. സ്വപ്ന പൊന്നാടയണിയിച്ച് ആദരിച്ചു.


ജില്ലാസെക്രട്ടറി ജസി ദേവദാസ്, സംസ്ഥാനസമിതി അംഗം പി. സതീഷ്‌കുമാർ, ജില്ലാ ജനറൽ സെക്രട്ടറി സി. ബിജു, ജില്ലാ ട്രഷറർ സി. അരുൺ എന്നിവർ പങ്കെടുത്തു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y
Solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA