താമരശ്ശേരിയിൽ അന്താരാഷ്ട്ര വനിതാദിനാചരണം സംഘടിപ്പിച്ചു

താമരശ്ശേരിയിൽ അന്താരാഷ്ട്ര വനിതാദിനാചരണം സംഘടിപ്പിച്ചു
താമരശ്ശേരിയിൽ അന്താരാഷ്ട്ര വനിതാദിനാചരണം സംഘടിപ്പിച്ചു
Share  
2026 Mar 09, 07:28 AM
SAMUDRA
NISH
KWICOS
yoga
Solar

താമരശ്ശേരി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു) കൊടുവള്ളി ബ്ലോക്ക് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി പരിപാടി ഉദ്ഘാടനം ചെയ്തു. വനിതാവേദി ബ്ലോക്ക് കമ്മിറ്റി ചെയർപേഴ്‌സൺ ടി.കെ. വത്സലകുമാരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


​ദിനാചരണത്തിന്റെ ഭാഗമായി വനിതാശാക്തീകരണ ചർച്ചാക്ലാസുകളും വിവിധ കലാ-സാംസ്കാരിക പരിപാടികളും നടന്നു. ഷബ്‌ന മുംതാസ് മുഖ്യപ്രഭാഷണം നടത്തി. കൊടുവള്ളി ബ്ലോക്കിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള നിരവധി പ്രതിനിധികൾ ഈ സംഗമത്തിൽ പങ്കെടുത്തു.


​കെ.എസ്.എസ്.പി.യു. ജില്ലാ പ്രസിഡന്റ് കെ.വി. ജോസഫ്, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.കെ. അബ്ദുറഹ്മാൻകുട്ടി, ജില്ലാകമ്മിറ്റി അംഗം വി.പി. ഇന്ദിര, ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.ജെ. മോളി, വനിതാവേദി ബ്ലോക്ക് കമ്മിറ്റി വൈസ് ചെയർപേഴ്‌സൺ ബീന മാത്യു, കൺവീനർ പി. സൈനബ, ജോയിന്റ് കൺവീനർ റൂബി തോമസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y
Solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA