പുതിയ സാങ്കേതികവിദ്യയും പാളി; മുക്കത്തെ ജലക്ഷാമത്തിന് പരിഹാരമില്ല

പുതിയ സാങ്കേതികവിദ്യയും പാളി; മുക്കത്തെ ജലക്ഷാമത്തിന് പരിഹാരമില്ല
പുതിയ സാങ്കേതികവിദ്യയും പാളി; മുക്കത്തെ ജലക്ഷാമത്തിന് പരിഹാരമില്ല
Share  
2026 Mar 09, 07:24 AM

മുക്കം: നഗരത്തിൽ രണ്ടരവർഷമായി നിലച്ച ശുദ്ധജലവിതരണം പുനരാരംഭിക്കാനുള്ള അധികൃതരുടെ പുതിയ നീക്കവും പരാജയപ്പെട്ടു. കോടികൾ മുടക്കി നവീകരിച്ച റോഡ് വെട്ടിപ്പൊളിക്കാതെ, പി.സി. ജങ്ഷനിൽ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പൈപ്പുകൾ സ്ഥാപിച്ചെങ്കിലും ആദ്യ പമ്പിങ്ങിൽ തന്നെ പഴയ പൈപ്പുകൾ പൊട്ടുകയായിരുന്നു. റിവേഴ്‌സ് പമ്പിങ് നടത്തിയതോടെ റോഡിനടിയിലെ കാലപ്പഴക്കം ചെന്ന പൈപ്പുകൾ പലയിടത്തും തകർന്നു. ഇതോടെ നഗരത്തിലെ ജലവിതരണം വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.


​കുടിവെള്ള വിതരണം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് കഴിഞ്ഞ നവംബറിൽ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാത്തതിനെതിരെ വ്യാപാരികൾ ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് അധികൃതർ അറ്റകുറ്റപ്പണിക്ക് മുതിർന്നത്. എന്നാൽ ഈ ശ്രമവും പരാജയപ്പെട്ടതോടെ വ്യാപാരികളും ഗാർഹിക ഉപഭോക്താക്കളും വലിയ പ്രതിഷേധത്തിലാണ്.


​പി.സി. ജങ്ഷൻ മുതൽ ആലിൻചുവട് ഓർഫനേജ്, മാർക്കറ്റ് റോഡ്, പെരളിയിൽ, മൂലത്ത്, വണ്ടൂർ, പുതിയ ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലേക്കുള്ള ജലവിതരണമാണ് രണ്ടരവർഷമായി തടസ്സപ്പെട്ടിരിക്കുന്നത്. നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നിർമ്മിച്ച റോഡ് വെട്ടിപ്പൊളിക്കാൻ പൊതുമരാമത്ത് വകുപ്പ് അനുമതി നൽകാത്തതാണ് പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിന് തടസ്സമാകുന്നത്. നിലവിൽ കാലപ്പഴക്കം ചെന്ന പൈപ്പുകൾ പൂർണ്ണമായും മാറ്റുകയല്ലാതെ മറ്റു പോംവഴികളില്ലാത്ത അവസ്ഥയാണുള്ളത്.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles