പെരിന്തൽമണ്ണ രാഷ്ട്രീയലക്ഷ്യം മുൻനിർത്തി കേരളത്തോട് കേന്ദ്രസർക്കാർ സ്വീകരിക്കുന്ന സാമ്പത്തിക ഉപരോധത്തിനിടയിലും വികസന ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് കുതിക്കുന്ന ഇടതുപക്ഷ സർക്കാരിൻ്റെ ജനപക്ഷ ബദലുകൾ സംരക്ഷിക്കാനും നവകേരളത്തിനായി അണിചേരാനും കേരള എൻ.ജി.ഒ. യൂണിയൻ 57-ാ0 ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനത്തിന്റെറെ രണ്ടാംദിനമായ ഞായറാഴ്‌ച നടന്ന സുഹൃദ് സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി ധന്യ ആബിദ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡൻ്റ് എൻ.കെ. ശിവശങ്കരൻ അധ്യക്ഷനായി. അർഹമായ സാമ്പത്തികവിഹിതം അനുവദിക്കുക, സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്രനയങ്ങൾ തിരുത്തുക, കേരളത്തിലെ ആരോഗ്യമേഖലയെ തകർക്കാനുള്ള ശ്രമങ്ങൾ ചെറുക്കുക തുടങ്ങിയവയുൾപ്പെടെ 18 പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
ജില്ലാസെക്രട്ടറി വി.കെ രാജേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. സുഭാഷ്, കെ.എസ്.ടി.എ. ജില്ലാ പ്രസിഡൻ്റ് ഇ.എസ്. അജിത് ലൂക്ക്, കെ.ജി.ഒ.എ. ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ. മധുസൂദനൻ, കെ.ജി.എൻ.എ. ജില്ലാ വൈസ് പ്രസിഡന്റ് പി. ബിന്ദു, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ ജനറൽസെക്രട്ടറി എൻ.പി. ജംഷീർ, എ.കെ.പി.സി.ടി.എ. ജില്ലാ സെക്രട്ടറി ഡോ. എ.എസ്. സനിൽ, കെ.എൻ.ടി.ഇ.ഒ. ജില്ലാ സെക്രട്ടറി പി. രതീഷ്, ബി.ഇ.എഫ്.ഐ. ജില്ലാ സെക്രട്ടറി ജി. കണ്ണൻ, കെ.ഡബ്ല്യു.എ.ഇ.യു. ജില്ലാ സെക്രട്ടറി കെ.വി. ഷറഫുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
സംഘടനാ റിപ്പോർട്ടിൽ നടന്ന ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറി പി.പി. സന്തോഷ് മറുപടിനൽകി. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. രഞ്ജിനി, കെ. വിജയകുമാർ സംസ്ഥാനകമ്മിറ്റിയംഗം വി.പി. സിനി എന്നിവർ പങ്കെടുത്തു.
ജിഷ പുന്നക്കുഴി കൺവീനറും കെ. ദീപ, കെ.ആർ. ഷിനി എന്നിവർ ജോയിൻ്റ് കൺവീനർമാരായും 30 അംഗ വനിതാ സബ്കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








