തിരഞ്ഞെടുപ്പ്: ജില്ലയിൽ ഒരുക്കങ്ങൾ തുടങ്ങി

തിരഞ്ഞെടുപ്പ്: ജില്ലയിൽ ഒരുക്കങ്ങൾ തുടങ്ങി
തിരഞ്ഞെടുപ്പ്: ജില്ലയിൽ ഒരുക്കങ്ങൾ തുടങ്ങി
Share  
2026 Mar 09, 07:17 AM

തിരൂർ: നിയമസഭാതിരഞ്ഞെടുപ്പിനായി ജില്ലയിൽ ഒരുക്കങ്ങൾ തുടങ്ങി, തിരഞ്ഞെടുപ്പുസുരക്ഷയ്ക്ക് രണ്ട് ബറ്റാലിയൻ ബി.എസ്.എഫ്. ഉദ്യോഗസ്ഥർ ജില്ലയിലെത്തി. മലപ്പുറത്തും തിരൂരിലുമാണ് 95 പേരടങ്ങിയ ഓരോ സംഘത്തെ നിയോഗിച്ചത്. തിരൂരിൽ നഗരസഭ ബഡ്സ് സ്കൂളിൽ ക്യാമ്പ് ചെയ്‌ത്‌ ഇൻസ്പെക്‌ടർ ഗുർജിത്താണ് സുരക്ഷാകാര്യങ്ങൾ നിയന്ത്രിക്കുന്നത്. എസ്.എസ്.എം. പോളിടെക്നിക് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ജില്ലാകളക്‌ടർ ഡോ. വിനയ് ഗോയലിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തി. തിരൂർ, താനൂർ, കോട്ടയ്ക്കൽ നിയമസഭാ മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിൻ്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം. മൂന്ന് മണ്ഡലങ്ങളുടയും തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവും സൂക്ഷിപ്പും വോട്ടെണ്ണലും തിരൂർ പോളിയിലാണ്. റവന്യൂ, പോലീസ് സംഘങ്ങളും എത്തിയിരുന്നു.


തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനും ശേഖരണത്തിനും വോട്ടെണ്ണലിനും തയ്യാറാക്കിയിട്ടുള്ള ക്രമീകരണങ്ങൾ കളക്‌ടർ ഉദ്യോഗസ്ഥരോടു ചോദിച്ചറിഞ്ഞു.


വോട്ടെടുപ്പിനു മുൻപും ശേഷവും വോട്ടെടുപ്പ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിന് ഒരുക്കുന്ന പ്രത്യേക സ്ട്രോങ് റൂമുകളും കളക്ടർ കണ്ടു. തിരഞ്ഞെടുപ്പ് ജോലിക്കായി എത്തുന്ന ഉദ്യോഗസ്ഥർക്കുള്ള വിശ്രമമുറികൾ, ഭക്ഷണശാലകൾ, ഇൻഫർമേഷൻ ഡെസ്‌കുകൾ, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച വിവരങ്ങളും കളക്‌ടർ തേടി. മൂന്ന് മണ്ഡലങ്ങളുടേയും കേന്ദ്രങ്ങളിൽ പരിശോധന നടത്തി.


ജില്ലാ അഡീഷണൽ എസ്.പി. കെ.കെ. ബിജുരാജ്, സബ്കളക്ടർ ദിലീപ് കെ. കൈനിക്കര, മലപ്പുറം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ബഷീർ, തിരൂർ തഹസിൽദാർ ദിലീപ്, അഡീഷണൽ തഹസിൽദാർ പ്രജീഷ്, ഡെപ്യൂട്ടി തഹസിൽദാർമാരായ വിനോദ്, രാജേഷ് തുടങ്ങിയവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles