കൊച്ചി: നമ്മുടെ രാജ്യത്തിന്റെ പൈതൃകവും മഹത്തായ പാരമ്പര്യവും സംരക്ഷിച്ച് അതിൽ അഭിമാനം കൊള്ളാൻ വരും തലമുറയെ പ്രാപ്‌തരാക്കണമെന്ന് പ്രശസ്ത എഴുത്തുകാരിയും പ്രഭാഷകയുമായ ശ്രീകുമാരി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. കെ.എസ്.ഇ.ബി. പെൻഷനേഴ്സ് കൂട്ടായ്മയുടെ വനിതാവേദി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. രാജ്യത്തെ വളർച്ചയിലേക്കും പുരോഗതിയിലേക്കും നയിക്കാൻ പുതുതലമുറയെ ശക്തിപ്പെടുത്തുന്നതിൽ വനിതകൾക്ക് നിർണായക പങ്കുണ്ടെന്നും അവർ പറഞ്ഞു.
ജില്ലാ കൺവീനർ ഷാജിദ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഇ.പി. ശ്രീദേവി, വനിതാവേദി സംസ്ഥാന കൺവീനർ ഷീല എം. ഡാനിയേൽ, വെൽഫെയർ സമിതി സംസ്ഥാന കൺവീനർ കെ.പി. പ്രദീപ്, മീഡിയ-പബ്ലിക്കേഷൻസ് സമിതി കൺവീനർ ഗീത ആർ. നായർ, ജില്ലാ പ്രസിഡന്റ് കെ.ആർ. രാജൻ, സെക്രട്ടറി പി.ജെ. ശിവദാസൻ, ഹസിതാപ്രവീൺ, നിത്യമംഗള എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








