ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ജനകീയമാകണം-മന്ത്രി റോഷി

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ജനകീയമാകണം-മന്ത്രി റോഷി
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ജനകീയമാകണം-മന്ത്രി റോഷി
Share  
2026 Mar 09, 07:08 AM

മൂലമറ്റം: ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ജനകീയമാകണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ, മൂലമറ്റം എക്സൈസ് റെയ്ഞ്ച് ഓഫീസിൻ്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തണം.


വളർന്നുവരുന്ന കുട്ടികളെയും യുവജനങ്ങളെയും ലഹരിയുടെയും രാസലഹരിയുടെയും പിടിയിൽനിന്ന് മോചിപ്പിക്കേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്വമാണെന്ന് മന്ത്രി പറഞ്ഞു.കരിങ്കുന്നം, ആലക്കോട്, മുട്ടം, വെള്ളിയാമറ്റം, കുടയത്തൂർ, ഉടുമ്പന്നൂർ, ഇലപ്പള്ളി, അറക്കുളം എന്നീ എട്ടുവില്ലേജുകൾ ഉൾപ്പെടുത്തിയാണ് മൂലമറ്റം എക്സൈസ് റേഞ്ച് ഓഫീസ് രൂപവത്‌കരിച്ചത്. വെള്ളിയാമറ്റം പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ കലയന്താനിയിലുണ്ടായിരുന്ന സ്ഥലം എക്സൈസിന് വിട്ടുനൽകിയാണ് കെട്ടിടം നിർമിക്കുന്നത്.വിശിഷ്ട സേവനത്തിനുള്ള 2024-ലെ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലുകൾ കരസ്ഥമാക്കിയ പീരുമേട് എക്സൈസ് റെയ് ഓഫീസ് അസി.എക്സൈസ് ഇൻസ്പെക്‌ടർ ബി. രാജ്‌കുമാർ,


ഇടുക്കി സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ എൻ.കെ. സിജുമോൻ എന്നിവരെ പടങ്ങിൽ ആദരിച്ചു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles