ടെക്കികളുടെ നാടാകാൻ കൊട്ടാരക്കര ഐ.ടി.പാർക്ക്നിർമാണോദ്ഘാടനം ഇന്ന്

ടെക്കികളുടെ നാടാകാൻ കൊട്ടാരക്കര ഐ.ടി.പാർക്ക്നിർമാണോദ്ഘാടനം ഇന്ന്
ടെക്കികളുടെ നാടാകാൻ കൊട്ടാരക്കര ഐ.ടി.പാർക്ക്നിർമാണോദ്ഘാടനം ഇന്ന്
Share  
2026 Mar 09, 07:06 AM

കൊട്ടാരക്കര :കഥകളിയുടെയും കശുവണ്ടിയുടെയും നാടായ കൊട്ടാരക്കര ഇനി ടെക്കികളുടെയും നാടാകും. 79.47 കോടി രൂപ ചെലവിൽ നിർമിക്കുന്ന സർക്കാർ ഐ.ടി.പാർക്കിൻറെ നിർമാണോദ്ഘാടനം തിങ്കളാഴ്‌ച 10.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.


പുലമൺ മാർത്തോമ്മ ജൂബിലി മന്ദിരം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷനാകും. മന്ത്രിമാരായ ജെ ചിഞ്ചുറാണി, കെ.ബി. ഗണേഷ്‌കുമാർ എന്നിവർ അതിഥികളാകും.


രവിനഗറിൽ കെ.ഐ.പി.വളപ്പിൽ എട്ടു നിലകളിലായി 1.47 ലക്ഷം ചതുരശ്രയടിയിലാണ് ഐ.ടി.പാർക്ക് പണിയുന്നത്. 1200-ലേറെപ്പേർക്ക് തൊഴിലെടുക്കാൻ കഴിയുന്ന സൗകര്യങ്ങൾ ഉണ്ടാകും. സ്റ്റീൽ സ്ട്രക്‌ചറുകളിൽ ഭിത്തിയായി ഇ.പി.എസ്.പാനലിങ് ഉപയോഗിക്കുന്ന ആധുനികരീതിയിലാകും നിർമാണം.


കിഫ്ബിയുടെ ധനസഹായത്തോടെയുള്ള പദ്ധതിക്ക് കെ.എസ്.ഐ.ഡി.സി.യുടെ സാങ്കേതിക മേൽനോട്ടമുണ്ടാകും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്‌ചർ ഡിവലപ്മെന്റ് കോർപ്പറേഷനാണ് പദ്ധതിനിർവഹണ ഏജൻസി.


രണ്ടു നിലകളിലായി 120 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും. ആറ് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് യൂണിറ്റുകളുമുണ്ടാകും. പാർക്ക് യാഥാർഥ്യമാകുന്നതോടെ സംസ്ഥാനത്തെ രണ്ടാംനിര നഗരങ്ങളിലെ ശ്രദ്ധേയമായ ഐ.ടി.കേന്ദ്രമായി കൊട്ടാരക്കര മാറും നിലവിൽ ആഗോള ഐ.ടി. കമ്പനിയായ സോഹോയുടെ റെസിഡൻഷ്യൽ ഐ.ടി.പാർക്ക് നെടുവത്തൂരിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles