നേമം: സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തി ന്യായമായ വിഹിതംപോലും നിഷേധിച്ച് കേരളത്തെ തളർത്താൻ കേന്ദ്രം ശ്രമിച്ചപ്പോൾ കേരളത്തിലെ പ്രതിപക്ഷമായ കോൺഗ്രസും യു.ഡി.എഫും മൗനംപാലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
സത്യൻനഗർ-മുടവൻമുകൾ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്തുവർഷവും പൊതുവായ പ്രശ്‌നങ്ങൾക്കുനേരേപോലും പ്രതിപക്ഷം മുഖംതിരിച്ചു. പാർലമെൻ്റിൽ പോയവർപ്പോലും അര അക്ഷരം കേന്ദ്രത്തിനെതിരേ സംസാരിക്കാൻ തയ്യാറായില്ല. ആർ.എസ്.എസിനെയും ബി.ജെ.പി.യെയും സ്വീകരിക്കാൻ മതനിരപേക്ഷ കേരളം തയ്യാറാകാത്തതിന്റെ പകയാണ് കേന്ദ്രത്തിനെന്ന് മുഖ്യമന്ത്രി പറഞ്ഞു,
സാധാരണക്കാരെ ചേർത്തുനിർത്തി നവകേരളം സൃഷ്ടിക്കലാണ് എൽ.ഡി.എഫ്. ലക്ഷ്യം. എൽ.ഡി.എഫ്. ഭരണത്തിൽ വികസനത്തിൻ്റെ സ്‌പർശം ഏൽക്കാത്ത ഒരു പ്രദേശവും, വികസനത്തിൻ്റെ സ്വാദ് അനുഭവിക്കാത്ത ഒരാളുമില്ല. പറഞ്ഞ കാര്യങ്ങൾ മുഴുവനും പ്രാവർത്തികമാക്കിയ സർക്കാരാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ഥലം എം.എൽ.എ.യും മന്ത്രിയുമായ വി.ശിവൻകുട്ടി അധ്യക്ഷനായി. മുടവൻമുഗൾ കൗൺസിലർ വി.ഗോപകുമാർ, പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ ഹൈജിൻ ആൽബർട്ട്, സംഘാടകസമിതി കൺവീനർ വെട്ടിക്കുഴി ഷാജി, ചെയർപേഴ്സൺ എസ്. ശിവപ്രസാദ്, പാപ്പനംകോട് അജയകുമാർ, നേമം രാജൻ, പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
നാട്ടുകാരുടെ ആവശ്യത്തിനൊപ്പം മാതൃഭൂമിയും
നേമം: ആറുപതിറ്റാണ്ടിലേറെയായുള്ള ഒരു നാടിന്റെ കാത്തിരിപ്പ് സഫലമായിരിക്കുകയാണ്. ഉത്സവാന്തരീക്ഷത്തിൽ സത്യൻനഗർ - മുടവൻമുകൾ പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തപ്പോൾ ഇനി കടത്തുതോണിയെ ആശ്രയിക്കാതെ നാട്ടുകാർക്ക് അക്കരെയും ഇക്കരെയും സഞ്ചരിക്കാം.
വർഷങ്ങളായി മഴയത്തുപോലും കരമനയാറിൻ്റെ കുറുകേയുള്ള കടത്തുവള്ളമായിരുന്നു ഇതുവരെ നാട്ടുകാരുടെ ആശ്രയം. പാലം വേണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യത്തിനൊപ്പം ഓരോ ഘട്ടത്തിലും മാതൃഭൂമിയുമുണ്ടായിരുന്നു.
കടത്തുവള്ളം ശോചനിയാവസ്ഥയിൽ അപകടാവസ്ഥയിലാകുമ്പോൾ പാലം വേണമെന്ന ആവശ്യം അധികാരികളുടെ മുന്നിലെത്തിക്കാൻ മാതൃഭൂമി നിരന്തരം വാർത്തകൾ പ്രസിദ്ധീകരിച്ചു.
സ്കൂൾകുട്ടികളടക്കം നിരവധിപ്പേരാണ് കോർപ്പറേഷന്റെ കീഴിലുള്ള വള്ളത്തിൽ യാത്ര ചെയ്‌തിരുന്നത്. 13 കോടി ചെലവഴിച്ചാണ് പുതിയ പാലത്തിൻ്റെ നിർമാണം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








