വർക്കല ബൈപ്പാസ് നിർമാണോദ്ഘാടനം

വർക്കല ബൈപ്പാസ് നിർമാണോദ്ഘാടനം
വർക്കല ബൈപ്പാസ് നിർമാണോദ്ഘാടനം
Share  
2026 Mar 09, 07:01 AM

വർക്കല: വർക്കലയുടെ ഗതാഗതപ്രശ്ന‌ങ്ങൾക്കു പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന വർക്കല ബൈപ്പാസ് റോഡിന്റെ നിർമാണോദ്ഘാടനം വി.ജോയി എം.എൽ.എ. നിർവഹിച്ചു. വർക്കല ശിവഗിരി മട്ടിൻമുടിനു സമീപത്തുനിന്നാരംഭിച്ച് സ്റ്റാർ തിയേറ്ററിനു സമീപം അവസാനിക്കുന്നതാണ് വർക്കല ബൈപ്പാസ്,


1.57 കിലോമീറ്റർ നീളവും 12 മുതൽ 16 മീറ്റർ വീതിയുമാണുള്ളത്, ബൈപ്പാസിനായി 109 വസ്തുവുടമകളിൽനിന്നായി 519.1797 സെന്റ് സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. പുതുതായി പണിയുന്ന റോഡിന് യൂട്ടിലിറ്റി ഡക്ട്, റീടൈനിങ് വാളുകൾ, നടപ്പാത, റോഡ് ട്രാഫിക് സേഫ്റ്റി സംവിധാനങ്ങൾ തുടങ്ങിയവയുണ്ട്. 47 കോടി രൂപയാണ് ബൈപ്പാസിനായി വകയിരുത്തിയിരിക്കുന്നത്.


ഉദ്ഘാടനച്ചടങ്ങിൽ വർക്കല നഗരസഭാ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ അധ്യക്ഷയായി. ജില്ലാപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി.മുരളി, വർക്കല നഗരസഭ മുൻ ചെയർമാൻ കെ.എം.ലാജി, നഗരസഭാ വൈസ് ചെയർമാൻ ബി.സുനിൽകുമാർ, കൗൺസിലർമാർ, അസിസ്റ്റന്റ്റ് എക്സിക്യൂട്ടീവ് എൻജിനിയർ എം.എസ്.അരവിന്ദ്, അസിസ്റ്റന്റ് എൻജിനിയർ രാഗേഷ് തുടങ്ങിയവരും പങ്കെടുത്തു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles