ഒരു രൂപയ്ക്ക് ഷൂ; കോഴിക്കോട്ട് പരസ്യം വിശ്വസിച്ചെത്തിയവർ ഉന്തും തള്ളും, പോലീസ് ലാത്തിവീശി

ഒരു രൂപയ്ക്ക് ഷൂ; കോഴിക്കോട്ട് പരസ്യം വിശ്വസിച്ചെത്തിയവർ ഉന്തും തള്ളും, പോലീസ് ലാത്തിവീശി
ഒരു രൂപയ്ക്ക് ഷൂ; കോഴിക്കോട്ട് പരസ്യം വിശ്വസിച്ചെത്തിയവർ ഉന്തും തള്ളും, പോലീസ് ലാത്തിവീശി
Share  
2026 Mar 08, 12:45 PM

കോഴിക്കോട്: നഗരത്തിലെ ഒരു ഷൂ കടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നൽകിയ 'ഒരു രൂപ ഓഫർ' സംഘർഷത്തിൽ കലാശിച്ചു. സോഷ്യൽ മീഡിയ വഴി നൽകിയ ആകർഷകമായ പരസ്യം വിശ്വസിച്ച് നൂറുകണക്കിന് ആളുകൾ പുലർച്ചെ മുതൽ കടയ്ക്ക് മുന്നിൽ തടിച്ചുകൂടിയതാണ് വലിയ തിരക്കിനും ക്രമസമാധാന പ്രശ്നത്തിനും കാരണമായത്. തിരക്ക് നിയന്ത്രണാതീതമായതോടെ പോലീസ് ലാത്തിവീശുകയും കടയുടമകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.


നഗരത്തിലെ 'ട്രെൻഡ് ഫാക്ടറി' എന്ന സ്ഥാപനമാണ് കട തുറക്കുന്ന ദിവസം ആദ്യം എത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഷൂ നൽകുമെന്ന് പ്രഖ്യാപിച്ചത്. ഒരു രൂപയുടെ നോട്ടും കൈയ്യിൽ കരുതി പുലർച്ചെ മൂന്ന് മണി മുതൽ തന്നെ കുട്ടികളടക്കമുള്ളവർ കടയുടെ മുന്നിൽ കാത്തുനിന്നു. രാവിലെ പത്ത് മണിക്ക് ഓഫർ തുടങ്ങുമെന്നായിരുന്നു അറിയിപ്പെങ്കിലും പുലർച്ചെ എത്തിയവർക്ക് തന്നെ ഓഫർ തീർന്നുവെന്ന് കട അധികൃതർ പറഞ്ഞതോടെ തടിച്ചുകൂടിയവർ പ്രതിഷേധത്തിലായി.


കൂട്ടമായെത്തിയവർ പിരിഞ്ഞുപോകാതെ ഉന്തും തള്ളുമുണ്ടായതോടെ സ്ഥലത്തെത്തിയ പോലീസ് ലാത്തിവീശി. ഇന്ന് കട തുറക്കില്ലെന്ന ബോർഡ് സ്ഥാപിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതരായ കുട്ടികൾ പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. നിലവിൽ സ്ഥലത്തെ തിരക്ക് ഒഴിവാക്കി ആളുകളെ പോലീസ് പിരിച്ചുവിട്ടിട്ടുണ്ട്.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles