വെള്ളാർമല സ്‌കൂളിന് പുതിയ കെട്ടിടം ഉദ്ഘാടനംചെയ്‌തു

വെള്ളാർമല സ്‌കൂളിന് പുതിയ കെട്ടിടം ഉദ്ഘാടനംചെയ്‌തു
വെള്ളാർമല സ്‌കൂളിന് പുതിയ കെട്ടിടം ഉദ്ഘാടനംചെയ്‌തു
Share  
2026 Mar 08, 09:01 AM

മേപ്പാടി : മുണ്ടക്കൈ ചുരൽമല ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ജി.വി.എച്ച്.എസ്.എസിന് മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ കോമ്പൗണ്ടിൽ ബിൽഡേഴ്സ‌് അസോസിയേഷൻ ഓഫ് ഇന്ത്യ നിർമിച്ചുനൽകിയ പുതിയ കെട്ടിടം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനംചെയ്തു. ഉരുൾപൊട്ടലിൽ ജില്ലാഭരണകൂടവും സംസ്ഥാന സർക്കാരും ചേർന്ന് നടത്തിയ പരിശ്രമത്തിലൂടെ പല നഷ്ടങ്ങളും വീണ്ടെടുക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു. സർക്കാരിന്റെയും രക്ഷാപ്രവർത്തകരുടെയും ജനങ്ങളുടെയും കൂട്ടായ സമർപ്പണമാണ് പുനർനിർമാണത്തിന് ശക്തിയായതെന്നും സാഹോദര്യവും ഐക്യവും കൈകോർത്താൽ ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.


ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രികാ കൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. മേപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സൽമ മോയി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിഹാബ്, മേപ്പാടി ഗ്രാമപ്പഞ്ചായത്ത് അംഗം കെ.കെ. സഹദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.വി. മൻമോഹൻ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശിന്ദ്രവ്യാസ്, ബിൽഡേഴ്‌സ് അസോസിയേഷൻ സ്റ്റേറ്റ് ചെയർമാൻ കെ.എ. ജോൺസൺ, പ്രോജക്‌ട് കൺവീനർ സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.


പന്ത്രണ്ട് ക്ലാസ്‌മുറികളുള്ള രണ്ടുകെട്ടിടങ്ങളാണ് ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ വെള്ളാർമല സ്‌കൂളിനായി നിർമിച്ചുനൽകിയത്. ഇതിൽ എട്ട് ക്ലാസ്‌മുറികൾ ഉൾപ്പെട്ട കെട്ടിടം മുൻപ് പൂർത്തീകരിച്ച് കൈമാറിയിരുന്നു. 10,000 ചതുരശ്രയടി വിസ്തൃതിയിൽ മൂന്നുകോടി രൂപ ചെലവിലാണ് കെട്ടിടം പൂർത്തിയാക്കിയത്.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles