രാമനാട്ടുകര: ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ ആധുനിക നിലവാരത്തിൽ നവീകരിച്ച കെ. രാധാകൃഷ്ണമേനോൻ റോഡിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. ഞായറാഴ്ച രാവിലെ 10.30-ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് റോഡ് നാടിന് സമർപ്പിക്കും. രാമനാട്ടുകര നഗരസഭാ ചെയർപേഴ്സൺ കല്ലട മുഹമ്മദലി ചടങ്ങിൽ അധ്യക്ഷത വഹിക്കും.
പൊതുമരാമത്ത് വകുപ്പിന്റെ 3.28 കോടി രൂപ ഉപയോഗിച്ചാണ് റോഡിന്റെ മുഖച്ഛായ മാറ്റിയത്. രാമനാട്ടുകര മുതൽ പാറമ്മൽ ഭാവന സ്റ്റോപ്പ് വരെയുള്ള യാത്ര സുഗമമാക്കുന്നതാണ് ഈ പദ്ധതി. രണ്ട് വർഷം മുൻപ് തയ്യാറാക്കിയ നവീകരണ പദ്ധതിക്ക് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രത്യേക ഇടപെടലിലൂടെയാണ് അതിവേഗം ഭരണാനുമതി ലഭിച്ചത്. 2025 ജൂണിൽ ആരംഭിച്ച നിർമ്മാണ പ്രവൃത്തികൾ ചുരുങ്ങിയ കാലയളവിനുള്ളിൽ പൂർത്തിയാക്കാൻ സാധിച്ചു.
പുതിയ ഓടകളും കലുങ്കുകളും നിർമ്മിച്ച് റോഡ് ഏകദേശം ഒരടിയോളം ഉയർത്തിയാണ് നവീകരിച്ചിരിക്കുന്നത്. റോഡ് ലൈൻ മാർക്ക് ചെയ്യുന്ന ജോലികൾ ശനിയാഴ്ചയോടെ പൂർത്തിയായി. സൈൻ ബോർഡുകൾ സ്ഥാപിക്കുന്നതും ചിലയിടങ്ങളിൽ ഓടയ്ക്ക് സ്ലാബ് നിർമ്മിക്കുന്നതുമുൾപ്പെടെയുള്ള അവസാനഘട്ട മിനുക്കുപണികൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ടാർ ചെയ്യാത്ത ഭാഗങ്ങളിലെ കോൺക്രീറ്റിങ് പ്രവൃത്തികൾ മഴക്കാലത്തിന് മുൻപ് തന്നെ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








