വലിയങ്ങാടി ദുരന്തം: അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുതുടങ്ങി

വലിയങ്ങാടി ദുരന്തം: അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുതുടങ്ങി
വലിയങ്ങാടി ദുരന്തം: അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുതുടങ്ങി
Share  
2026 Mar 07, 09:31 AM

കോഴിക്കോട്: വലിയങ്ങാടിയിൽ പഴയ കെട്ടിടത്തിന്റെ ഭാഗം തകർന്ന് വീണ് നാല് പേർ മരിച്ച സംഭവത്തിന് പിന്നാലെ, പ്രസ്തുത കെട്ടിടം പൊളിച്ചുനീക്കാനുള്ള നടപടികളുമായി കോഴിക്കോട് കോർപ്പറേഷൻ മുന്നോട്ട്. ഇതിന്റെ ഭാഗമായി, അപകടദിവസം തകരാതെ അവശേഷിച്ച സൺഷെയ്‌ഡ് ഭാഗങ്ങൾ പൊളിച്ചുമാറ്റിത്തുടങ്ങി.


​കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ആറ് ഗോഡൗണുകളിലായി പഞ്ചസാര, ഭക്ഷ്യധാന്യങ്ങൾ, ബേക്കറി നിർമ്മാണത്തിനാവശ്യമായ പൊടികൾ എന്നിവ വലിയതോതിൽ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 23-ന് അപകടം നടന്ന ദിവസം തന്നെ ഈ ഗോഡൗണുകൾ സീൽ ചെയ്തിരുന്നു. എന്നാൽ ഉള്ളിലെ ചരക്കുകൾ സുരക്ഷിതമായി പുറത്തെടുക്കണമെങ്കിൽ ബലക്ഷയം സംഭവിച്ച സൺഷെയ്‌ഡ് ഭാഗങ്ങൾ വലിയ ഭീഷണിയായിരുന്നു. ഈ സാഹചര്യത്തിലാണ് ചരക്ക് മാറ്റുന്നതിന് മുന്നോടിയായി സൺഷെയ്‌ഡ് പൂർണ്ണമായും പൊളിച്ചുനീക്കാൻ തീരുമാനിച്ചത്.


​കോർപ്പറേഷൻ ജോയിന്റ് സെക്രട്ടറി പി. സോമശേഖരന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സും പോലീസും ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്താണ് പൊളിക്കൽ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നത്. സൂപ്രണ്ടിങ് എൻജിനിയർ ബിജോയ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.


​നിലവിലെ ലൈസൻസികളെ പൂർണ്ണമായും ഒഴിപ്പിച്ച ശേഷം കെട്ടിടം വീണ്ടും സീൽ ചെയ്യും. തുടർന്ന് പൊളിച്ചുമാറ്റുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി കോർപ്പറേഷൻ കൗൺസിലിന്റെ അംഗീകാരം ലഭിക്കുന്നതോടെ കെട്ടിടം പൂർണ്ണമായും മണ്ണടിയിക്കും.

MANNAN
VASTHU
AJMI
MN
unni

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles