'കുടുംബം, ജോലി, സൗഹൃദം എന്നിവ ഒന്നിച്ചുകൊണ്ടുപോകാൻ സ്ത്രീകൾക്കാവണം'

'കുടുംബം, ജോലി, സൗഹൃദം എന്നിവ ഒന്നിച്ചുകൊണ്ടുപോകാൻ സ്ത്രീകൾക്കാവണം'
'കുടുംബം, ജോലി, സൗഹൃദം എന്നിവ ഒന്നിച്ചുകൊണ്ടുപോകാൻ സ്ത്രീകൾക്കാവണം'
Share  
2026 Mar 07, 09:28 AM

കണ്ണൂർ : കിട്ടുന്ന സമയം സന്തോഷത്തോടെ ഇരിക്കാനാണ് സ്ത്രീകൾ ശ്രമിക്കേണ്ടതെന്നും കുടുംബം, ജോലി, സൗഹൃദം എന്നിവ തടസ്സമില്ലാതെ ഒന്നിച്ചുകൊണ്ടുപോകാനുള്ള സാഹചര്യമുണ്ടാകണമെന്നും ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി സ്പെഷ്യൽ ജഡ്ജി എം.ടി. ജലജാറാണി പറഞ്ഞു. ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ കണ്ണൂർ യൂണിറ്റ് വനിതാ കമ്മിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ചടങ്ങിൽ നിയുക്ത സിവിൽ ജഡ്‌ജി അഡ്വ. താന്യ നാഥൻ, മുതിർന്ന അഭിഭാഷക വി.പി. ജ്യോത്സന, ശലഭനിരീക്ഷകയും ഫോട്ടോഗ്രാഫറുമായ അഡ്വ. സവിതാ സഹദേവൻ, കണ്ണൂർ ബാർ വനിതാ ജോയിന്റ് സെക്രട്ടറി അഡ്വ. നസ്‌ലിൻ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. സൽമാ കൂവക്കൈ, അഡ്വ. സി. ജിൻസി എന്നിവരെ അനുമോദിച്ചു. ലോയേഴ്‌സ് യൂണിയൻ കണ്ണൂർ യൂണിറ്റ് വനിതാ കമ്മിറ്റി ചെയർപേഴ്‌സൺ പി. നിഷ അധ്യക്ഷയായി. വനിതാ കമ്മിഷൻ അംഗം പി. കുഞ്ഞായിഷ മുഖ്യാതിഥിയായി. യൂണിയൻ വനിതാ കമ്മിറ്റി സംസ്ഥാന കൺവീനർ പ്രീതി പറമ്പത്ത് വനിതാദിന സന്ദേശം നൽകി. അഡ്വ. ഷർമിള മതുമ്മൽ, അഡ്വ. സി. ഷിഖ, ബി.പി. ശശീന്ദ്രൻ, ടി. സരള, പ്രീതകുമാരി, പി. പ്രദീപൻ എന്നിവർ സംസാരിച്ചു.

MANNAN
VASTHU
AJMI
MN
unni

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles