കോഴിക്കോട് നിയന്ത്രണം വിട്ട കാർ ഇരുചക്രവാഹനങ്ങളിലിടിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട് നിയന്ത്രണം വിട്ട കാർ ഇരുചക്രവാഹനങ്ങളിലിടിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്
കോഴിക്കോട് നിയന്ത്രണം വിട്ട കാർ ഇരുചക്രവാഹനങ്ങളിലിടിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്
Share  
2026 Mar 07, 09:22 AM

കോഴിക്കോട്: നഗരത്തിലെ സ്റ്റേഡിയം ജങ്ഷൻ-പുതിയറ റോഡിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഫെഡറൽ ബാങ്കിന് സമീപം രാത്രി 11 മണിയോടെയാണ് അപകടം നടന്നത്.


​സ്റ്റേഡിയം ഭാഗത്തുനിന്ന് അമിതവേഗതയിൽ വന്ന കാർ ആദ്യം റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലും തുടർന്ന് എതിർദിശയിൽ നിന്ന് വന്ന ബൈക്കിലും ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരായ രണ്ടുപേർക്കാണ് അപകടത്തിൽ സാരമായ പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.


​ഇരുചക്രവാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച ശേഷം നൂറുമീറ്ററോളം ദൂരം മുന്നോട്ട് പോയ ശേഷമാണ് കാർ നിന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നിട്ടുണ്ട്.

MANNAN
VASTHU
AJMI
MN
unni

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles