പുത്തൂർ: തൃശ്ശൂർ സുവോളജിക്കൽ പാർക്ക് വെറും കാഴ്ചച കണ്ട് മടങ്ങാനുള്ള കേന്ദ്രമല്ലെന്നും ആധുനികരീതിയിലുള്ള പ്രകൃതിപഠനശാല കൂടിയാണെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ.
സംസ്ഥാന സർക്കാരിൻ്റെ കിഫ്‌ബി പദ്ധതി ഇല്ലായിരുന്നെങ്കിൽ പാർക്ക് ഇന്നു വെറും കല്ലിടൽ മാത്രം നടത്തി വിസ്‌മൃതിയിൽ മറയുന്ന ഒന്നായി ചുരുങ്ങുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
തൃശ്ശൂരിൽനിന്ന് സുവോളജിക്കൽ പാർക്കിലേക്ക് ഏർപ്പെടുത്തിയ കെ.എസ്.ആർ.ടി.സി. ഡബിൾ ഡെക്കർ ബസ് സർവീസ് ഫ്ലാഗ് ഓഫ് നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. 198 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ബസ് എത്തിച്ചത്.
ദിവസത്തിൽ രാവിലെയും വൈകീട്ടും ഓരോ ട്രിപ്പ് വീതമാണ് ഡബിൾ ഡെക്കർ ബസ് സർവീസ് നടത്തുന്നത്.
യാത്രക്കാരെയും കൊണ്ട് ബസ് പാർക്കിനുള്ളിൽ കറങ്ങി കാഴ്ചകൾ കാണിച്ചശേഷമാകും മടങ്ങുന്നത്.
പാർക്കിൽനിന്ന് നഗരത്തിലേക്ക് തിരിച്ച ബസ് ഗതാഗതമന്ത്രിതന്നെ കുറച്ചുദൂരം ഒടിച്ചു.
മന്ത്രി കെ. രാജൻ അധ്യക്ഷനായി. നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യർ, പാർക്ക് സ്പെഷ്യൽ ഓഫീസർ കെ.ജെ. വർഗീസ്, ഡയറക്‌ടർ ബി.എൻ. നാഗരാജ്, എ.സി.എഫ്. നജ്‌മൽ അമീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, മിനി ഉണ്ണികൃഷ്‌ണൻ, പി.എസ്. വിനയൻ, ഫാ. ജോജു പനയ്ക്കൽ എന്നിവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









