സ്കൂട്ടർ-കം-വീൽച്ചെയർ വിതരണം നാളെ

സ്കൂട്ടർ-കം-വീൽച്ചെയർ വിതരണം നാളെ
സ്കൂട്ടർ-കം-വീൽച്ചെയർ വിതരണം നാളെ
Share  
2026 Mar 07, 08:58 AM

തൃപ്പൂണിത്തുറ : ചലനവെല്ലുവിളി നേരിടുന്ന യുവാക്കളുടെ തുടർവിദ്യാഭ്യാസം, ഉപജീവനം എന്നിവയ്ക്കുതകുന്നവിധം വീട്ടിൽനിന്നും പൊതുവേദികളിലേക്ക് സ്വതന്ത്രസഞ്ചാരം സാധ്യമാക്കുന്ന സ്‌കൂട്ടർ-കം-വീൽച്ചെയറുകൾ 'സക്ഷമ' സംഘടന വിതരണം ചെയ്യുന്നു. ഞായറാഴ്‌ച 10-ന് തൃപ്പൂണിത്തുറ തെക്കുംഭാഗം പുഷ്‌പാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കുന്ന 'ഹൃദയസ്‌പർശം' എന്ന പരിപാടിയിൽ 55 പേർക്ക് ഇത് കൈമാറും. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുള്ള ഫണ്ട് ഉപയോഗിച്ചാണ് വാഹനം നൽകുന്നതെന്ന് 'സക്ഷമ' സംസ്ഥാന പ്രസിഡൻറ് ഡോ. ബാലചന്ദ്രൻ മന്നത്ത് അറിയിച്ചു.


നഗരസഭാ ചെയർപേഴ്‌സൺ അഡ്വ. പി.എൽ. ബാബു അധ്യക്ഷനായിരിക്കും. കെ. ബാബു എം.എൽ.എ. വിശിഷ്ട‌ാതിഥിയായിരിക്കും. വീടിനകത്ത് വീൽച്ചെയറായും പുറത്ത് സ്കൂട്ടറായും ഉപയോഗിക്കാവുന്നതും പൂർണമായി ബാറ്ററിയിൽ പ്രവർത്തിക്കുന്നതുമായ വാഹനം ചെന്നൈ ഐ.ഐ.ടി.യാണ് വികസിപ്പിച്ചത്.

MANNAN
VASTHU
AJMI
MN
unni

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles