'വിസ്‌മയ വനിതകൾക്ക്' കൊച്ചിയുടെ ആദരം

'വിസ്‌മയ വനിതകൾക്ക്' കൊച്ചിയുടെ ആദരം
'വിസ്‌മയ വനിതകൾക്ക്' കൊച്ചിയുടെ ആദരം
Share  
2026 Mar 07, 08:55 AM

കൊച്ചി: സ്വജീവിതം കൊണ്ട് വിസ്‌മയം തീർത്ത 21 വനിതകളെ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കൊച്ചി നഗരസഭ ആദരിച്ചു. വിസ്‌മയ 2026 എന്ന പേരിൽ ടൗൺഹാളിൽ സംഘടിപ്പിച്ച പരിപാടി ഉമാ തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരത്തിലെ ഇരുപത്തിയൊന്നാമത്തെ മേയറെന്ന നിലയിലാണ് അഡ്വ. വി.കെ. മിനിമോൾ 21 വനിതകളെ ആദരിച്ചത്.


ഡോ. എം. ലീലാവതി, ഷീ സൈക്‌ളിങ് കോഡിനേറ്റർ സീനത്ത് ഷിഹാബ്, ഹൗസ് ചലഞ്ച് ആൻഡ് കെസിയ ഹോപ് സെൻറർ സ്‌ഥാപക സിസ്റ്റർ ലിസി ചക്കാലക്കൽ, വന്യജീവി പ്രവർത്തക വിദ്യാ രാജു, പിന്നണിഗായിക കൃതിക, കർഷക റോ‌സ്മേരി, ഏഷ്യാനെറ്റ് വൈസ് പ്രസിഡൻ്റ് ഡയാനാ സിൽവസ്റ്റർ, എഴുത്തുകാരി സുജ പാറുകണ്ണിൽ, എ ടു ഇസഡ് ഉടമ മണി അമ്മ, ശ്മശാന ജീവനക്കാരി സെലീനാ മൈക്കിൾ, ഫെമിസേഫ് സഹസ്ഥാപക നൗറീൻ ഐഷ, ഷീ ടാക്സി ഡ്രൈവർ ഷൈനി പ്രമോദ്, അഡ്വ. പദ്‌മലക്ഷ്‌മി, കൊച്ചി നഗരസഭാ എക്സിക്യുട്ടീവ് എൻജിനിയർ ടി.എ. അമ്പിളി, ചീഫ് കാർഡിയോളജിസ്റ്റ് സിസ്റ്റർ ഡോ. ആനി ഷീല, സെയ്ൻ് തെരേസാസ് കോളേജ് ഡീൻ ഡോ. നിർമല പദ്‌മനാഭൻ, ആദ്യ വനിതാ ബൗൺസർ അനു കുഞ്ഞുമോൻ, എസ്.എച്ച്. കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. സിസ്റ്റർ മോളിക്കുട്ടി തോമസ്, ആശവർക്കർ കെ.കെ. ഉഷ, കൊച്ചി നഗരസഭാ കണ്ടിൻജന്റ് വർക്കർ കെ. ശ്യാമള, സമ്യദ്ധി ടീം അംഗങ്ങൾ എന്നിവരെയാണ് ആദരിച്ചത്.


കൊച്ചി നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ ഷാകൃത സുരേഷ്ബാബു, അഡ്വ. പി.എം. നസീമ, സീനാ ഗോകുലൻ, ജിസ്മി ജെറാൾഡ്, ഡെപ്യൂട്ടി സെക്രട്ടറി നൈസി തോമസ് തുടങ്ങിയവർ പങ്കെടുത്തു. വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് കൊച്ചി നഗരസഭാ ഓഫീസിൽ ഒരു ദിവസത്തേക്ക് നഗരസഭാ സെക്രട്ടറിയുടെ ചുമതല ഡെപ്യൂട്ടി സെക്രട്ടറി നൈസി തോമസിന് കൈമാറിയിരുന്നു.

MANNAN
VASTHU
AJMI
MN
unni

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles