റംസാൻ പ്രമാണിച്ച് ഉപഭോക്താക്കൾക്കായി 15 ഇനങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക കിറ്റാണ് സപ്ലൈകോ പുറത്തിറക്കിയിരിക്കുന്നത്. വിപണിയിൽ 1018 രൂപ വില വരുന്ന ഈ കിറ്റ് 786 രൂപയ്ക്കാണ് സപ്ലൈകോ നൽകുന്നത്. മാർച്ച് 20 വരെയാണ് ഈ പ്രത്യേക ഓഫർ ലഭ്യമാകുക.
ശബരി അപ്പം പൊടി, പുട്ടുപൊടി (ഓരോ കിലോ വീതം), ചിക്കൻ മസാല, മീറ്റ് മസാല, പെരുംജീരകം, ജീരകം, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി (ഓരോന്നും 100 ഗ്രാം വീതം), കുരുമുളകുപൊടി (50 ഗ്രാം), റവ (ഒരു കിലോ), പഞ്ചസാര (ഒരു കിലോ), ശബരി ഗോൾഡ് ചായപ്പൊടി (250 ഗ്രാം), ഏലയ്ക്ക (20 ഗ്രാം), അണ്ടിപ്പരിപ്പ് (50 ഗ്രാം) എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ വിപണി ഇടപെടൽ. മലബാർ മേഖലയിൽ ബിരിയാണിക്ക് ഒഴിച്ചുകൂടാനാവാത്ത കൈമ അരിയുടെ വില കിലോയ്ക്ക് 200 രൂപ കടന്നു. നേരത്തെ 150-175 രൂപയ്ക്ക് ലഭിച്ചിരുന്ന അരിക്കാണ് ഈ വലിയ വിലവർധനവ്. ഇതിനുപുറമെ മുളക്, പാമോയിൽ, സൺഫ്ലവർ ഓയിൽ എന്നിവയ്ക്കും പത്തു മുതൽ ഇരുപതു രൂപ വരെ വർദ്ധിച്ചിട്ടുണ്ട്. വെളിച്ചെണ്ണ വില ഉയർന്നതോടെ പാമോയിലിനും സൺഫ്ലവർ ഓയിലിനും ആവശ്യക്കാർ ഏറുന്നതാണ് വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
അന്താരാഷ്ട്ര തലത്തിലെ യുദ്ധസാഹചര്യങ്ങൾ ഈന്തപ്പഴം ഉൾപ്പെടെയുള്ള വിദേശ ഉൽപ്പന്നങ്ങളുടെ വരവിനെ ബാധിച്ചിട്ടുണ്ട്. നിലവിൽ വിപണിയിൽ ഈന്തപ്പഴത്തിന് കിലോയ്ക്ക് 200 മുതൽ 1000 രൂപ വരെയാണ് വില. അജ്‌വ, സഫാവി തുടങ്ങിയ ഇനങ്ങൾക്കും കാരക്കയ്ക്കും വില ഉയരാൻ സാധ്യതയുണ്ട്. പഴവർഗങ്ങളുടെ വിപണിയിലും സമാനമായ അവസ്ഥയാണ്. ആപ്പിൾ, ഡ്രാഗൺ ഫ്രൂട്ട്, കിവി തുടങ്ങിയ വിദേശ പഴങ്ങൾക്കും മാമ്പഴത്തിനും ഇപ്പോൾ പൊള്ളുന്ന വിലയാണ് ഈടാക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









