കോഴിക്കോട് ദേശീയപാതയിൽ വാഹനങ്ങൾക്കു നേരെ കല്ലേറ്: യുവാവും കൗമാരക്കാരനും പിടിയിൽ

കോഴിക്കോട് ദേശീയപാതയിൽ വാഹനങ്ങൾക്കു നേരെ കല്ലേറ്: യുവാവും കൗമാരക്കാരനും പിടിയിൽ
കോഴിക്കോട് ദേശീയപാതയിൽ വാഹനങ്ങൾക്കു നേരെ കല്ലേറ്: യുവാവും കൗമാരക്കാരനും പിടിയിൽ
Share  
2026 Mar 06, 04:25 PM

കോഴിക്കോട്: പന്തീരാങ്കാവില്‍ ദേശീയപാതയിലൂടെ പോയ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ യുവാവും പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരനും പിടിയിലായി. പന്തീരാങ്കാവ് ടോള്‍ പ്ലാസയ്ക്ക് സമീപം ഇന്നലെ പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഗോവിന്ദപുരം സ്വദേശി വരുണ്‍ (22), ഒരു 17-കാരന്‍ എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.


​ദേശീയപാതയിലൂടെ പോവുകയായിരുന്ന ഒരു ലോറിക്കും രണ്ട് കാറുകള്‍ക്കും നേരെയാണ് ഇവര്‍ കല്ലെറിഞ്ഞത്. കല്ലേറില്‍ മൂന്ന് വാഹനങ്ങളുടെയും മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നു. ഡ്രൈവര്‍മാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികള്‍ സഞ്ചരിച്ച കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ വീട്ടിലെത്തി പോലീസ് കസ്റ്റഡിയിലെടുത്തത്.


​മദ്യപിച്ച ശേഷം വെറുതെ വിനോദത്തിനായി വാഹനങ്ങള്‍ക്ക് നേരെ കല്ലുകളും ഇരുമ്പ് കമ്പികളും എറിയുകയായിരുന്നുവെന്ന് പ്രാഥമിക ചോദ്യംചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചതായി പന്തീരാങ്കാവ് പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ വ്യക്തമാക്കി. പ്രധാന പ്രതിയായ വരുണിന്റെ പേരില്‍ മുന്‍പ് കേസുകളൊന്നുമില്ല. എന്നാല്‍ കൂടെയുണ്ടായിരുന്ന 17-കാരന്‍ മുന്‍പ് പല കേസുകളിലും പ്രതിയായി ജുവനൈല്‍ ഹോമില്‍ കഴിഞ്ഞിട്ടുള്ളയാളാണ്. അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും ഇത്തരമൊരു അതിക്രമത്തില്‍ പങ്കാളിയായത്.


​പന്തീരാങ്കാവ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, എസ്.ഐ. നിതീഷ്, സി.പി.ഒ.മാരായ അന്‍ഷാദ്, അബ്ദുല്‍ മനാഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

MANNAN
VASTHU
AJMI
MN
unni

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles