മലയോര ഹൈവേ: തലയാട് റീച്ചുകൾ ഉദ്ഘാടനത്തിന് സജ്ജം; പ്രവൃത്തി ഉദ്ഘാടനം ഏഴിന്‌

മലയോര ഹൈവേ: തലയാട് റീച്ചുകൾ ഉദ്ഘാടനത്തിന് സജ്ജം; പ്രവൃത്തി ഉദ്ഘാടനം ഏഴിന്‌
മലയോര ഹൈവേ: തലയാട് റീച്ചുകൾ ഉദ്ഘാടനത്തിന് സജ്ജം; പ്രവൃത്തി ഉദ്ഘാടനം ഏഴിന്‌
Share  
2026 Mar 06, 08:40 AM

ബാലുശ്ശേരി: മലയോര ഹൈവേയിലെ നിർമ്മാണം പൂർത്തിയാക്കിയ തലയാട്-മലപുറം റീച്ചിന്റെയും 28-ാം മൈൽ-തലയാട് പടിക്കൽവയൽ റീച്ചിന്റെയും ഉദ്ഘാടനം ഏഴിന് രാവിലെ 10 മണിക്ക് നടക്കുമെന്ന് കെ.എം. സച്ചിൻദേവ് എം.എൽ.എ അറിയിച്ചു. അതോടൊപ്പം തന്നെ 28-ാം മൈൽ-ചെമ്പ്ര റീച്ചിന്റെ പ്രവൃത്തി ഉദ്ഘാടനവും അന്നേദിവസം നടക്കും. മലയോര ഹൈവേ സജ്ജമാകുന്നതോടെ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകും.


​9.9 കിലോമീറ്റർ ദൂരമുള്ള തലയാട്-മലപുറം റീച്ചിന് 57.95 കോടി രൂപയും 28-ാം മൈൽ മുതൽ പടിക്കൽവയൽ വരെയുള്ള 6.70 കിലോമീറ്റർ ദൂരത്തിലുള്ള പ്രവൃത്തിക്ക് 41.25 കോടി രൂപയുമാണ് കിഫ്ബി അനുവദിച്ചത്. 12 മീറ്റർ വീതിയിലാണ് ഹൈവേ നിർമ്മാണം നടക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഇതിന്റെ കരാർ ഏറ്റെടുത്തിട്ടുള്ളത്. ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തികളും അഴുക്കുചാലുകളും അങ്ങാടികളിൽ ഇരുഭാഗത്തും നടപ്പാതകളും റോഡ് സുരക്ഷാ സംവിധാനങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


​ചെമ്പ്ര മുതൽ 28-ാം മൈൽ വരെ കൂരാച്ചുണ്ട് അങ്ങാടിയിലെ 700 മീറ്റർ ഭാഗം ഒഴിവാക്കിക്കൊണ്ട് 9.45 കിലോമീറ്റർ ദൂരത്തിലുള്ള പ്രവൃത്തിക്ക് 42.80 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൂരാച്ചുണ്ട് ടൗണിലെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട എതിർപ്പുകളെത്തുടർന്നാണ് ഇത് രണ്ട് പ്രവൃത്തികളായി നടത്താൻ തീരുമാനിച്ചത്. സ്ഥലമെടുപ്പിന് തടസ്സങ്ങളില്ലാത്ത ഭാഗങ്ങൾ ആദ്യം ടെൻഡർ ചെയ്യാനായി റീച്ചിനെ ചെറിയ ഭാഗങ്ങളാക്കി മാറ്റുകയായിരുന്നു. ഇതിന്റെ ഭാഗമായി താഴത്തുവയൽ മുതൽ ചക്കിട്ടപാറ വഴി ചെമ്പ്ര വരെയുള്ള 5.55 കിലോമീറ്റർ ഭാഗം 31.46 കോടി രൂപ ചെലവിൽ നേരത്തെ തന്നെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.

MANNAN
VASTHU
AJMI
MN
unni

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles