ഉദിനിക്കര ഉന്നതിയിൽ പ്രതീക്ഷയേകി പരിശോധന

ഉദിനിക്കര ഉന്നതിയിൽ പ്രതീക്ഷയേകി പരിശോധന
ഉദിനിക്കര ഉന്നതിയിൽ പ്രതീക്ഷയേകി പരിശോധന
Share  
2026 Mar 06, 08:27 AM

ഇപ്പോഴത്തെ അവകാശവാദം നിലനിൽക്കില്ലെന്ന് സൂചനസാധാരണനിലയിൽ പട്ടയം നൽകാതിരിക്കാനാകില്ലെന്ന് റവന്യൂസംഘം


12-ന് തിരൂരിൽ പുതിയ ഹിയറിങ്


എടപ്പാൾ : ഉദിനിക്കര ഉന്നതിയിലെ 30 കുടുംബങ്ങൾക്ക് പട്ടയം ലഭിക്കാത്തതു സംബന്ധിച്ച് വിവാദവും ആരോപണങ്ങളും കൊഴുക്കുന്നതിനിടയിൽ സ്ഥലത്തെ നിലവിലെ അവസ്ഥ പരിശോധിക്കാൻ വീണ്ടും റവന്യൂ സംഘമെത്തി. തിരൂർ റവന്യു ഇൻസ്പെക്ട‌ർ പി. മിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാഴാഴ്ച രാവിലെ ഉന്നതിയിലെ വിടുകളിലെത്തിയത്. പട്ടയപ്രശ്നത്തിന്റെ നടപടികളെല്ലാം പൂർത്തീകരിക്കാറായ സമയത്ത് അവകാശവാദമുന്നയിച്ചത് നിലനിൽക്കില്ലെന്നും സാധാരണനിലയിൽ പട്ടയം കൊടുക്കാതിരിക്കാൻ കഴിയില്ലെന്നും ആർ.ഐ. പറഞ്ഞു. അതേസമയം അവകാശികൾ ഉന്നയിക്കുന്ന കാര്യങ്ങൾകൂടി പരിശോധിച്ച് പ്രശ്നം പരിഹരിക്കാനുള്ള നടപടികളെടുക്കുമെന്നും അവർ പറഞ്ഞു.


80 വർഷമായി കുടികിടപ്പു തുടരുന്ന കുടുംബങ്ങൾക്ക് പട്ടയം നൽകാനുള്ള നടപടി അവസാനഘട്ടത്തിലെത്തിയതായിരുന്നു. അപ്പോഴാണ്, ഭൂമിയിൽ അവകാശമുണ്ടെന്നുകാണിച്ച് ചിലർ തിരൂർ ലാൻഡ് ട്രിബ്യൂണൽ തഹസിൽദാർക്ക് വക്കീൽ മുഖേന കത്തുനൽകിയത്. തുടർന്നാണ് തത്സ്ഥിതി റിപ്പോർട്ട് നൽകാൻ റവന്യൂ സംഘം എത്തിയത്.


പട്ടയത്തിന് അപേക്ഷ നൽകിയാൽ ജന്മിക്ക് നോട്ടീസ് നൽകി ഹിയറിങ് നടത്തി ജന്മിക്ക് അവകാശമില്ലെന്നു ബോധ്യപ്പെട്ടാൽ പട്ടയം അനുവദിക്കുകയാണ് ചെയ്യുന്നത്. ഇവിടെ ജന്മിമാരാരും ഒരു ഹിയറിങ്ങിനും അവകാശവാദത്തിനും വരാതെ എല്ലാ നടപടികളും പൂർത്തിയായതാണ്. 12-ന് തിരൂരിൽ പുതിയ ഹിയറിങ് നിശ്ചയിച്ചിട്ടുണ്ടെന്നും ഇതിനുശേഷം അടുത്ത നടപടിയെടുക്കുമെന്നും ആർ.ഐ. അറിയിച്ചു.

MANNAN
VASTHU
AJMI
MN
unni

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles