പാലക്കാട് : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും മേഴ്സികോളേജ് മലയാളവിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മേഴ്‌സി കോളേജിൽ 'മേരി ബനീഞ്ഞയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ദ്വിദിന ദേശീയസെമിനാറിന് തുടക്കമായി. ഉദ്ഘാടനവും സിസ്റ്റർ എം.വി. സിജിയുടെ 'മേരി ബനീഞ്ഞ സ്വത്വം, കാവ്യം, ദർശനം എന്ന പുസ്തകത്തിൻ്റെ പ്രകാശനവും ആലങ്കോട് ലീലാകൃഷ്ണൻ നിർവഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ എം. സത്യൻ അധ്യക്ഷനായി.
മേഴ്സി കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. എൻ.എം, ലൗലി പുസ്തകം ഏറ്റുവാങ്ങി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ കെ.ആർ. സരിതകുമാരി പുസ്‌തകം പരിചയപ്പെടുത്തി. മേഴ്‌സികോളജ് ബോട്ടണിവിഭാഗം അസോസിയേറ്റ് പ്രൊഫസർ രേഖ വാസുദേവൻ, മലയാളവിഭാഗം മേധാവി സിസ്റ്റർ പി.ജെ. ജൂലി, സിസ്റ്റർ എം.വി. സിജി എന്നിവർ സംസാരിച്ചു.
സെമിനാറിൽ കണ്ണൂർ സർവകലാശാലാ മലയാളവിഭാഗം മേധാവിയും എഴുത്തുകാരിയുമായ പ്രിയവർഗീസ്, എം.ജി. സർവകലാശാലാ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് സീനിയർ പ്രൊഫസർ പി.എസ്. രാധാകൃഷ്‌ണൻ എന്നിവർ സെമിനാറിൽ വിഷയാവതരണം നടത്തി. പാലക്കാട് ഗവ. വിക്ടോറിയകോളേജ് മലയാളവിഭാഗം മേധാവി കെ.എസ്. സുഷമകുമാരി, തൃശ്ശൂർ കേരളവർമ കോളേജ് മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസർ സി. ആദർഷ്, ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജ് അസി. പ്രൊഫസർ സി. രാജേശ്വരി എന്നിവർ മോഡറേറ്ററായി.
വിവിധ അക്കാദമിക് വിഷയങ്ങളിൽ പ്രബന്ധാവതരണവുമുണ്ടായി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ടി.കെ. അമ്പിളി. ഇൻസ്റ്റിറ്റ്യൂട്ട് പി.ആർ.ഒ. റാഫി പൂക്കോം, മേഴ്‌സി കോളേജ് സാമ്പത്തികശാസ്ത്രവിഭാഗം മേധാവി കെ.ടി. ലിജി, ചരിത്രവിഭാഗം മേധാവി ഇ.ടി. ഷൈനി എന്നിവർ സംസാരിച്ചു.
വെള്ളിയാഴ്ച 10മുതൽ ജ്യോതിഭായ് പരിയാടത്ത്, മധുര കാമരാജ് സർവകലാശാലാ മലയാളവിഭാഗം മേധാവി ടി. ജിതേഷ് എന്നിവർ വിഷയാവതരണം നടത്തും. 3.30-ന് സമാപനസമ്മേളനം നടക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









