ജീവനക്കാരുടെ പ്രൊമോഷൻ അനുപാത ഉത്തരവ്
പാലക്കാട് : ജീവനക്കാരുടെ പ്രൊമോഷൻ അനുപാതം സർക്കാർ അട്ടിമറിക്കയാണെന്ന് ആരോപിച്ച് രാത്രിയിലും ജോലിചെയ്ത് പ്രതിഷേധിച്ച് മോട്ടോർവാഹനവകുപ്പ് ജീവനക്കാർ.
കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ നേതൃത്വത്തിൽ ക്ലറിക്കൽ, മിനിസ്റ്റീരിയൽ ജീവനക്കാരാണ് ഓഫീസ് സമയം കഴിഞ്ഞിട്ടും മൂന്നുമണിക്കൂർ അധികസമയം ജോലിചെയ്‌തത്.
ജില്ലയിൽ പാലക്കാട് ആർ.ടി.ഒ. ഓഫീസിലും ചിറ്റൂർ, ആലത്തൂർ, ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാർക്കാട് ഉപ ഓഫീസുകളിലുമായി 42 ജീവനക്കാർ പ്രതിഷേധത്തിൽ പങ്കെടുത്തതായി സംഘടനാ ഭാരവാഹികൾ പറഞ്ഞു.
ജോയിന്റ് ആർ.ടി.ഒ. തസ്‌തികയിലേക്കുള്ള പ്രൊമോഷൻ അനുപാതം നിലവിലുണ്ടായിരുന്ന 2:1ൽനിന്ന് 8:1 ആയി പരിഷ്കരിച്ച് സർക്കാർ ഉത്തരവിറക്കിയതിന് എതിരെയായിരുന്നു പ്രതിഷേധം.
വകുപ്പ് രൂപവത്കരിച്ച കാലംമുതൽ നിലനിന്നിരുന്ന മിനിസ്റ്റീരിയൽ ജീവനക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതാണ് സർക്കാർ തീരുമാനമെന്ന് സമരക്കാർ പറഞ്ഞു.
അശാസ്ത്രീയ ഉത്തരവ് പിൻവലിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. മോട്ടോർ വാഹനവകുപ്പ് ഓഫീസുകളിൽ ഉച്ചവരെമാത്രമേ പൊതുജനങ്ങൾക്ക് നേരിട്ട് സേവനങ്ങൾ ലഭ്യമാകൂ. ഉച്ചമുതൽ രാത്രി എട്ടുമണിവരെയും ഓൺലൈൻ അപേക്ഷ തീർപ്പാക്കൽ, ഓഫീസ് ജോലികൾ എന്നിവയാണ് ജീവനക്കാർ പ്രധാനമായും ചെയ്‌ത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









