തിരുവനന്തപുരം : കോർപ്പറേഷൻ പരിധിയിലുള്ള സ്വന്തമായി വീടില്ലാത്ത എല്ലാവർക്കും അഞ്ചുവർഷത്തിനുള്ളിൽ വീടു നിർമിച്ചുനൽകുമെന്ന് മേയർ വി.വി.രാജേഷ് അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ പി.എം.ബി.വൈ. ഗുണഭോക്ത്യസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോർപ്പറേഷനിൽനിന്ന് ലൈഫ് പദ്ധതിപ്രകാരം വസ്തു ആർജിച്ചവർക്കായിരിക്കും ആദ്യഘട്ടം വീടുകൾ നിർമിച്ചുനൽകുക. പദ്ധതിയുടെ ഭാഗമായി അർഹരായവർക്ക് ഒരു സാക്ഷ്യപത്രം നൽകും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും രണ്ട് ഘട്ടങ്ങളായി വീട് നിർമിച്ചുനൽകുക. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപായി ആദ്യഘട്ടം പണം വിതരണം ചെയ്യും. ഓരോഘട്ടം പണം നൽകിയശേഷവും കോർപ്പറേഷൻ പ്രതിനിധികൾ വീട് നിർമാണത്തിന്റെ ഘട്ടങ്ങൾ മോണിറ്റർ ചെയ്യും. ഡൽഹി യാത്രയിൽ വിവിധ നേതാക്കളുമായി വിഷയം ചർച്ച ചെയ്തിരുന്നു. പദ്ധതിക്കാവശ്യമായ പണം വിവിധ ഘടകങ്ങളിൽനിന്നു സമാഹരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രി ആവാസ് യോജനാപദ്ധതിയിൽ കേരളം ഒപ്പുവെക്കാത്തതിനാൽ കോർപ്പറേഷൻ ഭവനപദ്ധതികൾക്ക് കേന്ദ്രഫണ്ട് ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം കോർപ്പറേഷൻ സ്വന്തമായി ബദൽപദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
2017 മുതൽ ലൈഫ് പദ്ധതിവഴി സ്ഥലം വാങ്ങിയിട്ടുള്ളവർക്ക് രണ്ടാംഘട്ടമായാണ് പദ്ധതിപ്രകാരം വീടു ലഭിക്കുന്നത്. പി.എം.ബി.വൈ. ആദ്യ ഘട്ടത്തിൽ 2000 പേർക്കാണ് വീട് നൽകുകയെന്നും മേയർ അറിയിച്ചു. ആദ്യഘട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ളവർക്കുള്ള സർട്ടിഫിക്കറ്റുകളും മേയർ ചടങ്ങിൽ വിതരണം ചെയ്തു.
ഡെപ്യൂട്ടി മേയർ ജി.എസ്.ആശാനാഥ് അധ്യക്ഷയായി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചേയർപേഴ്സൺ വി.സത്യവതി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കരമന അജിത്ത്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ആർ.ഗോപകുമാർ, മരാമത്തുകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജി.എസ്.മഞ്ജു, നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









