നഗരക്കാഴ്ചകൾ കാണാൻ ഇനി ഡബിൾ ഡക്കർ; കോഴിക്കോട്ടേക്ക് 'സിറ്റി റൈഡ്' എത്തുന്നു

നഗരക്കാഴ്ചകൾ കാണാൻ ഇനി ഡബിൾ ഡക്കർ; കോഴിക്കോട്ടേക്ക് 'സിറ്റി റൈഡ്' എത്തുന്നു
നഗരക്കാഴ്ചകൾ കാണാൻ ഇനി ഡബിൾ ഡക്കർ; കോഴിക്കോട്ടേക്ക് 'സിറ്റി റൈഡ്' എത്തുന്നു
Share  
2026 Mar 05, 04:48 PM

കോഴിക്കോട് നഗരത്തിലെത്തുന്ന വിനോദസഞ്ചാരികൾക്കും നഗരവാസികൾക്കും പുത്തൻ കാഴ്ചാനുഭവം പകർന്ന് കെ.എസ്.ആർ.ടി.സിയുടെ 'സിറ്റി റൈഡ്' ഓപ്പൺ ഡബിൾ ഡക്കർ ഇലക്ട്രിക് ബസ് ഇന്ന് നഗരത്തിലെത്തും. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ വലിയ വിജയമായ ഇലക്ട്രിക് ഡബിൾ ഡക്കർ സർവീസിന്റെ മാതൃകയിലാണ് കോഴിക്കോട്ടും ഈ പദ്ധതി നടപ്പിലാക്കുന്നത്. നഗരഭംഗി ആസ്വദിക്കാൻ സാധിക്കുന്ന തരത്തിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും ബസ് സർവീസ് നടത്തുക.


​നെടുമങ്ങാട്ടുനിന്നും പുറപ്പെട്ട ബസ് ഒരാഴ്ചയ്ക്കകം നഗരത്തിൽ ഓടിത്തുടങ്ങുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ നൽകുന്ന സൂചന. ഉയരം കൂടിയ ബസ് ആയതിനാൽ യാത്രയ്ക്കിടയിൽ വൈദ്യുതി ലൈനുകളോ കേബിളുകളോ തടസ്സമാകാത്ത റൂട്ടുകൾ കണ്ടെത്താനുള്ള പരിശോധനകൾ നിലവിൽ പുരോഗമിക്കുകയാണ്. ഇതിനോടൊപ്പം തന്നെ ഇലക്ട്രിക് ബസ് ചാർജ് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും അടിയന്തരമായി സജ്ജമാക്കും.


​കോഴിക്കോട് ബീച്ച്, മാനാഞ്ചിറ തുടങ്ങിയ ചരിത്രപ്രധാനമായ ഇടങ്ങളിലൂടെയുള്ള ഡബിൾ ഡക്കർ യാത്ര നഗരത്തിലെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MANNAN
VASTHU
AJMI
MN
unni

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles