കണ്ണൂർ : സെൻട്രൽ ജയിൻ ആൻഡ് കറക്ഷണൽ ഹോമിന്റെ പുതിയ സംരംഭമായ കഫ്റ്റീരിയ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അധ്യക്ഷതവഹിച്ച കെ.വി. സുമേഷ് എം.എൽ.എ. കഫ്റ്റീരിയയുടെ ശിലാഫലകം അനാച്ഛാദനം ചെയ്തു. ആധുനികരീതിയിൽ രണ്ട് നിലകളിലായാണ് കഫ്റ്റീരിയ നിർമിച്ചിട്ടുള്ളത്. ആദ്യത്തെ നിലയിൽ 36 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. രണ്ടാം നിലയിൽ നൂറുപേരെ ഉൾക്കൊള്ളിച്ചുകൊണ്ട് പരിപാടികൾ നടത്താൻ സാധിക്കുന്ന സൗണ്ട് പ്രൂഫ് ഉൾപ്പെടെയുള്ള ഹാൾ ആണ്. വിശാലമായ പാർക്കിങ് സൗകര്യവും കുട്ടികളുടെ പാർക്കും ഒരുക്കിയിട്ടുണ്ട്.
ചായ, കാപ്പി എന്നിവക്ക് പുറമെ ജ്യൂസ് ഇനങ്ങളും ജയിലിൽ നിന്നും നിലവിൽ വിപണനം നടത്തുന്ന ചപ്പാത്തി, ബിരിയാണി എന്നിവയും മറ്റ് ഭക്ഷ്യവിഭവങ്ങളും ഉണ്ടാവും.
കണ്ണൂർ കോർപ്പറേഷൻ മേയർ പി. ഇന്ദിര വിശിഷ്ടാതിഥിയായി. വാർഡ് കൗൺസിലർ ദീപ്തി വിനോദ്. ജയിൽ സൂപ്രണ്ട് കെ. വേണു, ജോയിന്റ് സൂപ്രണ്ട് കെ.കെ. റിനിൽ, കെ.ജെ.ഇ.ഒ.എ. ജനറൽ സെക്രട്ടറി പി.ടി. സന്തോഷ്, മേഖല സെക്രട്ടറി കെ.കെ. ബൈജു എന്നിവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









