പൊക്കുന്ന്: പ്രശസ്ത ചരിത്രകാരൻ ഡോ. എം.ജി.എസ്. നാരായണന്റെ സ്മരണ നിലനിർത്തുന്നതിനായി സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് ലൈബ്രറിയിൽ 'എം.ജി.എസ്. സ്മൃതി ഗ്രന്ഥശേഖരം' ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി എം.ജി.എസിന്റെ പത്നി പ്രേമലത ഗ്രന്ഥശേഖരത്തിലേക്കുള്ള പുസ്തകങ്ങൾ കോളേജിന് കൈമാറി.
മലയാള ഗവേഷണ വിഭാഗം മേധാവി ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ, ചരിത്ര വിഭാഗം മേധാവി കെ. ശ്രീലത എന്നിവർ ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ അധ്യാപകരായ ജി. ശ്രീരഞ്ജിനി, അനശ്വര, ആകാശ് എന്നിവരും വിദ്യാർത്ഥികളായ അവന്തിക, അയന, ജ്യോതിഷ, ശ്രേയ തുടങ്ങിയവരും സാന്നിധ്യമായിരുന്നു. ചരിത്രപഠനത്തിനും ഗവേഷണത്തിനും മുതൽക്കൂട്ടാകുന്ന അപൂർവ്വമായ പുസ്തകങ്ങൾ ഉൾപ്പെടുന്നതാണ് ഈ സ്മൃതി ഗ്രന്ഥശേഖരം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









